ലീ​ഗി​ന്‍റെ ന​യ​ത​ന്ത്ര​ജ്ഞ​ൻ: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ലേ​ക്ക്

മലപ്പുറം: കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ലെ അ​തി​കാ​യ​നും മു​സ്‌​ലിം ലീ​ഗി​ന്‍റെ സ​മു​ന്ന​ത ദേ​ശീ​യ നേ​താ​വു​മാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി (74) വീ​ണ്ടും സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലേ​ക്ക്. സം​സ്ഥാ​ന രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ​യും ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​ബി​ന്ദു​വാ​യി വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം, പ​രി​ച​യ​സ​ന്പ​ന്ന​ത​യു​ടെ​യും ന​യ​ത​ന്ത്ര​ജ്ഞ​ത​യു​ടെ​യും ക​രു​ത്തി​ലാ​ണ് വീ​ണ്ടും മ​ന്ത്രി​പ​ദ​വി ഏ​റ്റെ​ടു​ക്കു​ന്ന​ത്. മ​ല​പ്പു​റ​ത്തു​നി​ന്നാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ വ​ര​വ്.

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് അ​ദ്ദേ​ഹം വി​ജ​യി​ച്ച​ത്. ആ​കെ പോ​ൾ ചെ​യ്ത 1,96,885 വോ​ട്ടി​ൽ 1,31,632 വോ​ട്ടും (67.60 ശ​ത​മാ​നം) അ​ദ്ദേ​ഹം നേ​ടി. 85,327 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം. നി​യ​മ​സ​ഭ​യി​ലേ​ക്ക് ഒ​ന്പ​താം മ​ത്സ​ര​മാ​ണ് ഇ​ക്കു​റി കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടേ​ത്.

എ​ട്ടു​ത​വ​ണ എം​എ​ൽ​എ​യാ​യി. വീ​ട് ഉ​ൾ​പ്പെ​ടു​ന്ന മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷ​മു​ള്ള മ​ട​ങ്ങി​വ​ര​വാ​യി​രു​ന്നു ഇ​ത്ത​വ​ണ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടേ​ത്. മു​സ്‌​ലിം ലീ​ഗ് അ​ഖി​ല​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് എ​ന്നി സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചു​വ​ര​വേ​യാ​ണ് ഇ​ത്ത​വ​ണ മ​ന്ത്രി​സ്ഥാ​ന​ത്തെ​ത്തി​യ​ത്. മു​സ്‌​ലിം ലീ​ഗി​നെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​തി​ൽ മു​ൻ​നി​ര സ്ഥാ​ന​മാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി വ​ഹി​ക്കു​ന്ന​ത്.

1991-1995 ക​രു​ണാ​ക​ര​ൻ മ​ന്ത്രി​സ​ഭ​യി​ൽ വ്യ​വ​സാ​യ, സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രി​യാ​യി. 1995-1996 എ.​കെ. ആ​ന്‍റ​ണി മ​ന്ത്രി​സ​ഭ​യി​ൽ വ്യ​വ​സാ​യ, ന​ഗ​ര​കാ​ര്യ മ​ന്ത്രി, 2001-2004 എ.​കെ. ആ​ന്‍റ​ണി മ​ന്ത്രി​സ​ഭ​യി​ൽ വ്യ​വ​സാ​യ​മ​ന്ത്രി, 2004 ഉ​മ്മ​ൻ ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ൽ വ്യ​വ​സാ​യ മ​ന്ത്രി, എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചു.
മ​ല​പ്പു​റ​ത്തി​ന​ടു​ത്ത് വേ​ങ്ങ​ര കാ​രാ​ത്തോ​ടാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ വ​സ​തി. ഭാ​ര്യ: കെ.​എം. കു​ൽ​സു. മ​ക്ക​ൾ: പി.​കെ. ല​സി​ത, പി.​കെ. ആ​ഷി​ഖ് (ബി​സി​ന​സ്).

Related posts

Leave a Comment