തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച: 1.30 ലക്ഷം രൂപയുടെ മീനും പണവും മോഷ്ടിച്ചു

മ​ഞ്ചേ​ശ്വ​രം: ത​ല​പ്പാ​ടി മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ ക​ട​യി​ൽ നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മ​ത്സ്യ​വും പ​ണ​വും ക​വ​ർ​ന്നു. മ​ഞ്ചേ​ശ്വ​രം ഹൊ​സ​ബെ​ട്ടു സ്വ​ദേ​ശി അ​ബ്ദു​റ​ഹ്മാ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ന​ട​ത്തി​വ​രു​ന്ന ക​ട​യി​ലാ​ണ് മോ​ഷ​ണം. ബു​ധ​നാ​ഴ്ച രാ​വി​ലെ ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ഫ്രീ​സ​റു​ക​ളി​ൽ ഫൈ​ബ​ർ ബോ​ക്സി​ന​ക​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന 1.30 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന മ​ത്സ്യ​മാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ടി​ച്ചോ​ണ്ട് പോ​യ​ത്.

മോ​ഷ്ടാ​ക്ക​ൾ ചാ​ക്കു​ക​ളി​ൽ കെ​ട്ടി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ മീ​ൻ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment