#നെ​​യ്മ​​ർ ഈ​സ് ബാ​ക്ക്…

 

പ​​രി​​ക്കു ന​​ല്കി​​യ പൊ​​ട്ട​​ലും വേ​​ദ​​ന​​യും മ​​റ​​ന്ന് ര​​ണ്ടു​​മാ​​സ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം നെ​​യ്മ​​ർ തി​​രി​​ച്ചെ​​ത്തി, ചി​​ല ക​​ളി​​ക​​ൾ ക​​ളി​​ക്കാ​​നും ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ ബ്ര​​സീ​​ലി​​ന്‍റെ സ്വ​​പ്ന​​ങ്ങ​​ൾ​​ക്ക് ചി​​റ​​കു​​ന​​ല്കാ​​നും…

പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന ഫ്ര​​ഞ്ച് ക്ല​​ബ് പാ​​രീ സാ​​ൻ ഷെ​​ർ​​മ​​യ്ന്‍റെ സൂ​​പ്പ​​ർ താ​​രം പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ച്ചു. ശ​​നി​​യാ​​ഴ്ച മു​​ത​​ലാ​​ണ് നെ​​യ്മ​​ർ ജി​​മ്മി​​ലും മൈ​​താ​​ന​​ത്തു​​മാ​​യി സ​​ജീ​​വ​​മാ​​യി​​ത്തു​​ട​​ങ്ങി​​യ​​ത്.

വ​​ല​​തു കാ​​ൽ​​ക്കു​​ഴ​​യി​​ലെ പൊ​​ട്ട​​ലി​​നു ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യ​​ശേ​​ഷം ബ്ര​​സീ​​ലി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന നെ​​യ്മ​​ർ വെ​​ള്ളി​​യാ​​ഴ്ച സ്വ​​കാ​​ര്യ വി​​മാ​​ന​​ത്തി​​ലാ​​ണ് പാ​​രീ​​സി​​ൽ എ​​ത്തി​​യ​​ത്. ഫെ​​ബ്രു​​വ​​രി 25ന് ​​ഫ്ര​​ഞ്ച് ലീ​​ഗി​​നി​​ടെ​​യാ​​ണ് നെ​​യ്മ​​റി​​നു പ​​രി​​ക്കേ​​ൽ​​ക്കു​​ന്ന​​ത്.

തു​​ട​​ർ​​ന്ന് ബ്ര​​സീ​​ലി​​ലേ​​ക്കുപ​​റ​​ന്ന നെ​​യ്മ​​ർ മാ​​ർ​​ച്ച് മൂ​​ന്നി​​ന് ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു വി​​ധേ​​യ​​നാ​​യി. അ​​വ​​സാ​​ന മെ​​ഡി​​ക്ക​​ൽ ടെ​​സ്റ്റ് ന​​ട​​ത്തി​​യ ​​ശേഷ​​മേ നെ​​യ്മ​​ർ പൂ​​ർ​​ണ​​മാ​​യി പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ക്കു​​ക​​യു​​ള്ളൂ എ​​ന്നാ​​ണു സൂ​​ച​​ന.

കൂ​​ടു​​ത​​ൽ സ​​മ​​യ​​വും ജിം​​നേ​​ഷ്യ​​ത്തി​​ലാ​​ണ് നെ​​യ്മ​​ർ ചി​​ല​​വി​​ട്ട​​ത്. ബൂ​​ട്ട് ഇ​​ടാ​​തെ പു​​ൽ​​മൈ​​താ​​ന​​ത്ത് എ​​ത്തി കു​​റ​​ച്ചു നേ​​രം പ​​ന്ത് ത​​ട്ടു​​ക​​യും ചെ​​യ്തു. സീ​​സ​​ണ്‍ അ​​വ​​സാ​​ന​​ത്തോ​​ടെ പി​​എ​​സ്ജി​​ക്കാ​​യി സാ​​ധി​​ക്കു​​മെ​​ങ്കി​​ൽ നെ​​യ്മ​​ർ ക​​ളി​​ക്കു​​മെ​​ന്ന് ബ്ര​​സീ​​ൽ ഫു​​ട്ബോ​​ൾ ടീം ​​ഡോ​​ക്ട​​ർ റോ​​ഡ്രി​​ഗോ ലാ​​സ്മ​​ർ പ​​റ​​ഞ്ഞു. മേ​​യ് 19നു ​​ഫ്ര​​ഞ്ച് ലീ​​ഗി​​ൽ പി​​എ​​സ്ജി​​യു​​ടെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ നെ​​യ്മ​​ർ ക​​ളിക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന.

Related posts