ഓ​മി​യെ ഓ​മ​നി​ച്ച് ന​രേ​ന്ദ്ര മോ​ദി; പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം കു​ടും​ബ​സ​മേ​തം കൃ​ഷ്ണ​കു​മാ​ർ; ഭാ​ര​ത​ത്തി​ന്‍റെ ഈ ​ക​ർ​മ​യോ​ഗി​ക്ക് ദീ​ർ​ഘാ​യു​സും ആ​രോ​ഗ്യ​വും ന​ൽ​ക​ട്ടെ​യെ​ന്ന് പ്രാ​ർ​ഥി​ക്കു​ന്നു എ​ന്ന് താ​രം

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ സ​ന്ദ​ർ​ശി​ച്ച് ന​ട​നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നു​മാ​യ കൃ​ഷ്ണ​കു​മാ​റും കു​ടും​ബ​വും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

കൃ​ഷ്ണ കു​മാ​റി​നൊ​പ്പം ഭാ​ര്യ സി​ന്ധു, മ​ക്ക​ളാ​യ അ​ഹാ​ന, ദി​യ, ഇ​ഷാ​നി, ഹ​ൻ​സി​ക, ദി​യ​യു​ടെ ഭ​ർ​ത്താ​വ് അ​ശ്വി​ൻ, മ​ക​ൻ നീ​യോം എ​ന്ന ഓ​മി എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ദി​യ​യു​ടെ മ​ക​ൻ ഓ​മി​യെ താ​ലോ​ലി​ക്കു​ന്ന മോ​ദി​യു​ടെ ചി​ത്ര​മാ​ണ് അ​തി​ൽ ഏ​റ്റ​വും ആ​ക​ർ​ഷ​ണം.

‘‘ദൈ​വീ​കം ഈ ​ബ​ന്ധം…​ലോ​ക​നേ​താ​ക്ക​ൾ പോ​ലും ആ​ദ​ര​വോ​ടെ ഉ​റ്റു​നോ​ക്കു​ന്ന ഭാ​ര​ത​ത്തി‍​ന്‍റെ പ്രി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ജി​യെ കു​ടും​ബ​സ​മേ​തം നേ​രി​ൽ കാ​ണാ​ൻ സാ​ധി​ച്ച​തും അ​ദ്ദേ​ഹ​വു​മാ​യി സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ സാ​ധി​ച്ച​തും പു​ണ്യ​മാ​യി ക​രു​തു​ന്നു.

ഭാ​ര​ത​ത്തി​ന്‍റെ ഈ ​ക​ർ​മ​യോ​ഗി​ക്ക് സ​ർ​വേ​ശ്വ​ര​ൻ ദീ​ർ​ഘാ​യു​സ്സും ആ​രോ​ഗ്യ​വും ന​ൽ​ക​ട്ടെ എ​ന്ന് പ്രാ​ർ​ഥി​ക്കു​ന്നു…​ജ​യ്‌​ഹി​ന്ദ്‌.’’​കൃ​ഷ്ണ​കു​മാ​റി​ന്‍റെ വാ​ക്കു​ക​ൾ.

അ​ഹാ​ന​യു​ടെ വി​വാ​ഹം ക്ഷ​ണി​ക്കാ​ൻ പോ​യ​താ​ണോ എ​ന്നാ​ണ് ക​മ​ന്‍റു​ക​ളി​ലെ പ്ര​ധാ​ന ചോ​ദ്യം. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക​മാ​യൊ​രു വി​ശ​ദീ​ക​ര​ണം കൃ​ഷ്ണ​കു​മാ​റി​ന്‍റെ കു​ടും​ബം ന​ൽ​കി​യി​ട്ടി​ല്ല.

പ്ര​ധാ​ന​മ​ന്ത്രി​യു​മൊ​ത്തു​ള്ള കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ച് അ​ഹാ​ന​യും ഇ​ഷാ​നി​യും ഹ​ൻ​സി​ക​യും പ്ര​ത്യേ​കം കു​റി​പ്പ് പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

‘‘ബ​ഹു​മാ​ന​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജി​യോ​ടൊ​പ്പ​മു​ള്ള വ​ള​രെ പ്ര​ചോ​ദ​നം ന​ൽ​കി​യ ഒ​രു പ്ര​ഭാ​തം. അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ ഇ​ത്ര​യും മു​ക​ളി​ൽ നി​ൽ​ക്കു​ന്ന ഒ​രാ​ൾ വ​ള​രെ ഊ​ഷ്മ​ള​ത​യോ​ടും വ്യ​ക്തി​പ​ര​മാ​യ സ്പ​ർ​ശ​ത്തോ​ടും കൂ​ടി ഞ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​ത് ക​ണ്ട് ഞാ​ൻ അ​ദ്ഭു​ത​പ്പെ​ട്ടു.

ഞ​ങ്ങ​ളു​ടെ ചെ​റി​യ സം​ശ​യ​ങ്ങ​ൾ​ക്ക് ക്ഷ​മ​യോ​ടെ ഉ​ത്ത​രം ന​ൽ​കു​ക​യും ല​ളി​ത​വും ആ​ത്മാ​ർ​ഥ​വു​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്ത​പ്പോ​ൾ, ലോ​ക​ത്തി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള നേ​താ​ക്ക​ളി​ൽ ഒ​രാ​ളു​ടെ സ​ന്നി​ധി​യി​ലാ​ണെ​ന്ന് ഞ​ങ്ങ​ൾ ഏ​താ​ണ്ട് മ​റ​ന്നു​പോ​യ നി​മി​ഷ​മു​ണ്ടാ​യി. ലാ​ളി​ത്യ​വും മ​ഹ​ത്വ​വും ഒ​രു​മി​ച്ച് പോ​കു​മെ​ന്ന​തി​ന്‍റെ മ​നോ​ഹ​ര​മാ​യ ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലാ​യി​രു​ന്നു അ​ത്. ഈ ​പ്ര​ഭാ​തം എ​ന്നും എ​ന്‍റെ​ഹൃ​ദ​യ​ത്തി​ൽ വ​ള​രെ സ്പെ​ഷ​ലാ​യി​രി​ക്കും.

എ​ന്‍റെ അ​ച്ഛ​നെ ക​ണ്ട​പ്പോ​ൾ ഞാ​ൻ വ​ള​രെ​യ​ധി​കം അ​ഭി​മാ​നി​ച്ചു – ഇ​ത്ര​യ​ധി​കം പ്ര​മു​ഖ വ്യ​ക്തി​ക​ൾ​ക്കി​ട​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് വ​ർ​ഷ​ങ്ങ​ളാ​യി ല​ഭി​ച്ച ബ​ഹു​മാ​ന​വും പ​രി​ഗ​ണ​ന​യും ഞാ​ൻ ക​ണ്ടു. ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന് ല​ഭി​ച്ച സ്വീ​ക​ര​ണം അ​തി​നൊ​രു പ്ര​തി​ഫ​ല​ന​മാ​യി തോ​ന്നി. ഒ​രു മ​ക​ൾ എ​ന്ന നി​ല​യി​ൽ എ​ന്‍റെ ഹൃ​ദ​യം സ​ന്തോ​ഷ​ത്താ​ൽ നി​റ​ഞ്ഞു.’’​അ​ഹാ​ന കു​റി​ച്ച​തി​ങ്ങ​നെ.

Related posts

Leave a Comment