ദേ​ശീ​യ​പാ​ത​ക​ളി​ൽ ഇ​നി അ​ടി​യ​ന്ത​ര വാ​ഹ​ന റി​പ്പ​യ​റിംഗ് കേ​ന്ദ്ര​ങ്ങ​ൾ; നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​ൻ​എ​ച്ച്എ​ഐ

പ​ര​വൂ​ർ: ദേ​ശീ​യ​പാ​ത​ക​ളി​ലും എ​ക്സ്പ്ര​സ് വേ​ക​ളി​ലും യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി അ​ടി​യ​ന്ത​ര വാ​ഹ​ന റി​പ്പ​യ​റിം​ഗ്, പ​ങ്ച​ർ പ​രി​ഹാ​ര കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ നി​ർ​ദേ​ശം ന​ൽ​കി.ദേ​ശീ​യ​പാ​ത​യോ​ര​ങ്ങ​ളി​ലെ വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി സ​ജ്ജ​മാ​ക്കാ​ൻ ത​ങ്ങ​ളു​ടെ ഫീ​ൽ​ഡ് ഓ​ഫീ​സു​ക​ൾ​ക്ക് അ​ഥോ​റി​റ്റി ക​ർ​ശ​ന നി​ർ​ദേ​ശ​മാ​ണ് ന​ൽ​കി​യി​ട്ടു​ള​ള​ത്.

വ​ഴി​മ​ധ്യേ വാ​ഹ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഉ​ട​ന് മെ​ക്കാ​നി​ക്ക​ൽ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നും അ​തു​വ​ഴി യാ​ത്ര കൂ​ടു​ത​ൽ സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​ക്കാ​നു​മാ​ണ് ഈ ​പു​തി​യ നീ​ക്കം.നി​ല​വി​ൽ പ​ല പ്ര​മു​ഖ പാ​ത​ക​ളി​ലും ഇ​ത്ത​രം റി​പ്പ​യ​റിം​ഗ് സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ദേ​ശീ​യ​പാ​ത​ക​ളി​ൽ വ​ച്ച് അ​പ്ര​തീ​ക്ഷി​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ കേ​ടു​വ​രു​മ്പോ​ൾ യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കും യാ​ത്രാ കാ​ല​താ​മ​സ​ങ്ങ​ൾ​ക്കും പു​തി​യ തീ​രു​മാ​നം പ​രി​ഹാ​ര​മാ​കും. വി​ജ​ന​മാ​യ പാ​ത​ക​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ഹ​നം വ​ഴി​യി​ൽ കി​ട​ക്കു​ന്ന​ത് മൂ​ല​മു​ണ്ടാ​കു​ന്ന സു​ര​ക്ഷാ ഭീ​ഷ​ണി​ക​ളും അ​പ​ക​ട​സാ​ധ്യ​ത​ക​ളും ഒ​ഴി​വാ​ക്കാ​ൻ ഇ​ത്ത​രം ത​ത്സ​മ​യ സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി സാ​ധി​ക്കു​മെ​ന്ന് എ​ൻ​എ​ച്ച്എ​ഐ പു​റ​ത്തി​റ​ക്കി​യ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

നാ​ഷ​ണ​ൽ ഹൈ​വേ​സ് ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്മെ​ന്‍റ് ലി​മി​റ്റ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ദീ​ർ​ഘ​കാ​ല ലീ​സിം​ഗ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ജ്യ​ത്തു​ട​നീ​ളം ആ​ധു​നി​ക പാ​ത​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​ത്. ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം അ​നു​വ​ദ​നീ​യ​മാ​യ അ​ധി​ക സൗ​ക​ര്യ​ങ്ങ​ളു​ടെ പ​രി​ധി​യി​ലാ​ണ് ഈ ​റി​പ്പ​യ​റിം​ഗ് ഷോ​പ്പു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​ത്. ഇ​വ​യു​ടെ നി​ർ​മാ​ണ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കാ​നാ​ണ് ഇ​പ്പോ​ൾ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ​ക്കും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന സം​യോ​ജി​ത സ​ർ​വീ​സ് ഹ​ബ്ബു​ക​ളാ​യാ​ണ് ഈ ​വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. റി​പ്പ​യ​റിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി വ​രു​ന്ന​തോ​ടെ ദേ​ശീ​യ​പാ​ത അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Related posts

Leave a Comment