ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത​ത്തി​നു പു​ത്ത​ൻ ഉ​ണ​ർ​വേകി കോ​ട്ട​യ​ത്തു​നി​ന്ന് ആ​ദ്യ ക​ണ്ടെ​യ്ന​ർ ഇ​ന്നു​ച്ച​യ്ക്ക് പു​റ​പ്പെ​ടും

കോ​ട്ട​യം: ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത​ത്തി​നു പു​ത്ത​ൻ ഉ​ണ​ർ​വ് ന​ൽ​കി കോ​ട്ട​യ​ത്തു​നി​ന്ന് ആ​ദ്യ ക​ണ്ടെ​യ്ന​ർ ഇ​ന്നു​ച്ച​യ്ക്ക് പു​റ​പ്പെ​ടും. ആ​ദ്യ​സം​രം​ഭ​മാ​യി പൂ​വ​ന്തു​രു​ത്ത് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ലെ ഡെ​വ​ണ്‍ ഫു​ഡ് പ്രൊ​ഡ​ക്ടി​ന്‍റെ ആ​ട്ട ഉ​ൽ​പ്പ​ന്ന​ങ്ങ​ളും ടി​ജെ​പി റ​ബ​ർ ഇ​ൻ​ഡ​സ്ട്രീസി​ന്‍റെ റ​ബ​ർ മാ​റ്റ് ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​മാ​ണ് ക​ണ്ടെ​യ്ന​റി​ൽ അ​യ​യ്ക്കു​ക.

റ​ബ​ർ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഫ്രാ​ൻ​സി​ലേ​ക്കും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കു​മാ​ണ് ക​യ​റ്റു​മ​തി ചെ​യ്യു​ക. നാ​ട്ട​കം പോ​ർ​ട്ടി​ൽ​നി​ന്നും ക​സ്റ്റം​സ് ക്ലി​യ​റ​ൻ​സ് ല​ഭി​ക്കു​ന്ന​തി​നൊ​പ്പം ബാ​ർ​ജി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൊ​ച്ചി​യി​ലെ​ത്തി​ച്ചു വി​ദേ​ശ​ത്തേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​ണ്.

നാ​ട്ട​കം ​ർ​ട്ടി​ൽ​നി​ന്നു വേ​ന്പ​നാ​ട് കാ​യ​ലി​ലൂ​ടെ ആ​റു മ​ണി​ക്കൂ​ർ യാ​ത്ര​ചെ​യ്താ​ണു കൊ​ച്ചി ഷി​പ്പ്‌‌യാ​ർ​ഡി​ൽ ബാ​ർ​ജ് എ​ത്തു​ക. റ​ബ​ർ മാ​റ്റ് അ​ഞ്ചേ​രി​ൽ ഏ​ജ​ൻ​സി​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ടി​ജെ​പി വി​ദേ​ശ​ത്തെ​ത്തി​ക്കു​ക. കൊ​ച്ചി ച​ക്യാ​ട്ട് ഏ​ജ​ൻ​സീ​സാ​ണു ഡെ​വ​ണിന്‍റെ ഭ​ക്ഷ​ണ ​സാ​ധ​ന​ങ്ങ​ൾ സൗ​ദി​യി​ലെ​ത്തി​ക്കു​ക.

ഒ​രു​മാ​സം മു​ന്പ് നാ​ട്ട​കം പോ​ർ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ദേ​ശ​ത്തു​നി​ന്ന് സി​മ​ന്‍റ് കോ​ട്ട​യ​ത്തെ​ത്തി​ച്ചി​രു​ന്നു. നാ​ട്ട​കം പോ​ർ​ട്ടി​ന്‍റെ ബാ​ർ​ജി​ൽ മൂ​ന്നു ക​ണ്ടെ​യ്ന​ർ സാ​ധ​ന​ങ്ങ​ൾ കൊ​ച്ചി ഷി​പ്പി​യാ​ർ​ഡി​ലെ​ത്തി​ക്കാ​നാ​ണു പോ​ർ​ട്ട് ട്ര​സ്റ്റ് അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​ത്. ഇ​ന്നു ഉ​ച്ച​യോ​ടെ നാ​ട്ട​കം പോ​ർ​ട്ടി​ൽ​നി​ന്നും സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി അ​യ​യ്ക്കും. ഗ​താ​ഗ​ത ചെ​ല​വ് 40 ശ​ത​മാ​നം വ​രെ കു​റ​യു​മെ​ന്ന് വ്യ​വ​സാ​യി​ക​ൾ പ​റ​യു​ന്നു.

Related posts