ല​ക്ഷ്യംകാ​ണാ​തെ പ​ദ്ധ​തി​ക​ൾ; നാ​ട്ടുതോ​ടു​ക​ൾ​ക്കു മ​ര​ണ​മ​ണി മു​ഴ​ങ്ങുന്നു; ജീ​വ​ജ​ലം വ​ഹി​ക്കു​ന്ന തോ​ടു​ക​ളാ​യി സം​ര​ക്ഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ


പൂ​ച്ചാ​ക്ക​ൽ:​ നാ​ട്ടുതോ​ടു​ക​ളി​ൽ മാ​ലി​ന്യം നി​റ​ഞ്ഞ​തി​നാ​ൽ ഒ​ഴു​ക്കു നി​ല​ച്ച് പ​ല സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ടാ​ൻ തു​ട​ങ്ങി.​ കാ​ല​വ​ർ​ഷം ശ​ക്തിപ്രാ​പി​ച്ച​പ്പോ​ൾ വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു.​

ചെ​റു​തോ​ടു​ക​ളി​ൽനി​ന്നും മ​ഴ​വെ​ള്ളം ഒ​ഴു​കിപ്പോകാ​ൻ പ​റ്റാ​ത്ത​താ​ണ് പ്ര​ദേ​ശ​ത്ത് വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ടാ​ൻ കാ​ര​ണം.​ തോ​ടു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി പ​ല പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കിയെങ്കി​ലും ഒ​ന്നും ല​ക്ഷ്യം ക​ണ്ടി​ല്ല.​ ഒ​രു കാ​ല​ത്ത് നാ​ടി​ന്‍റെ ത​ന്നെ ശു​ദ്ധ​ജ​ല സ്രോ​ത​സു​ക​ളാ​യി​രു​ന്ന നാ​ട്ടുതോ​ടു​ക​ൾ ഇ​ന്ന് മാ​ലി​ന്യ​വാ​ഹി​നി​ക​ളാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു.​

ഫ​ല​പ്രാ​പ്തിയി​ല്ലാ​ത്ത പ​ല പ​ദ്ധ​തി​ക​ൾ​ക്കും സ​ർ​ക്കാ​ർ കോ​ടി​ക​ൾ ചെല​വ​ഴി​ക്കു​ന്പോ​ഴും നാ​ട്ടുതോ​ടു​ക​ൾ മാ​ലി​ന്യക്കൂന്പാ​ര​ങ്ങ​ളാ​യി നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്.​ വേ​ന്പ​നാ​ട്ടുകാ​യ​ലു​മാ​യി ബ​ന്ധി​ച്ച് തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ക​ട​ന്നുപോ​കു​ന്ന പൂ​ച്ചാ​ക്ക​ൽ നാ​ട്ടു​തോ​ട് ഒ​രുകാ​ല​ത്ത് പ്ര​ദേ​ശ​ത്തി​ന്‍റെ ത​ന്നെ ശു​ദ്ധ​ജ​ല സ്രോ​ത​സു​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു.​

എ​ന്നാ​ൽ, ഇ​ന്ന് മാ​ലി​ന്യം കൊ​ണ്ട് നി​റ​ഞ്ഞ് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കും പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന ഒ​ന്നാ​യി മാ​റി​യി​രി​ക്കു​ന്നു.​ മാ​ലി​ന്യ​ങ്ങ​ളാ​ലും കൈ​യേറ്റം മൂ​ല​വും തോ​ടു​ക​ൾ ഇ​ല്ലാ​താ​കു​ന്ന​തി​നാ​ൽ ആ​ദ്യ​ മ​ഴ​യോ​ടെ വെ​ള്ളം ഒ​ഴു​കിപ്പോകാ​നാ​വാ​തെ പ്ര​ദേ​ശ​മാ​കെ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്നു.​

മാ​ലി​ന്യവാ​ഹി​നി​ക​ളാ​യ തോ​ടു​ക​ളും കു​ള​ങ്ങ​ളും ശു​ചീ​ക​രി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് ഇ​വി​ടെ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യം നി​റ​ഞ്ഞ തോ​ടു​ക​ൾ ശു​ചീ​ക​രി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കിയെങ്കി​ലും ല​ക്ഷ്യം കാ​ണാ​തെ പോ​യി.​

പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ടി​ൽനി​ന്നും ആ​റു ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യ​ത്.​ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, നാ​ല്, പ​തി​മ്മൂ​ന്ന് എ​ന്നീ വാ​ർ​ഡു​ക​ളി​ലെ തോ​ടു​ക​ളി​ലെ മാ​ലി​ന്യം നീ​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യം. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​യി​രു​ന്നു പഞ്ച​ായ​ത്ത് ക​മ്മിറ്റി​യു​ടെ തീ​രു​മാ​നം.​ ‌‌

എ​ന്നാ​ൽ, പ്ര​വൃത്തി തു​ട​ങ്ങി​യ​പ്പോ​ൾ പ​രി​സ​ര​വാ​സി​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യം ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.​ നാ​ട്ടു​തോ​ടു​ക​ളി​ലേ​ക്ക് രാ​ത്രി -പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ മാ​ലി​ന്യം ത​ള്ളാ​ൻ തു​ട​ങ്ങി​യ​തോ​ടൈ നാ​ട്ടു​തോ​ടു​ക​ളു​ടെ മ​ര​ണ​മ​ണി മു​ഴ​ങ്ങിയിരി ക്കുകയാണ്.​

നാ​ട്ടു​തോ​ടു​ക​ൾ മാ​ലി​ന്യമു​ക്ത​മാ​ക്കാ​നും തോ​ടു​ക​ളി​ൽ കു​ളി​ക്ക​ട​വു​കൾ സ്ഥാ​പി​ച്ച് നി​ര​ന്ത​ര ഉ​പ​യോ​ഗ​മാ​ക്കി മാ​റ്റി നാ​ടി​ന്‍റെ ജീ​വ​ജ​ലം വ​ഹി​ക്കു​ന്ന തോ​ടു​ക​ളാ​യി സം​ര​ക്ഷി​ന്ന​തി​നാ​യി​ട്ടു​ള്ള പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment