പീഡിപ്പിച്ചവരില്‍ പോലീസുകാരനും! വിവാഹിതയായ ദളിത് യുവതിയെ പീഡിപ്പിച്ച നാല് പേര്‍ റിമാന്‍ഡില്‍; പ്രതികളെ കുടുക്കിയത് യുവതി നല്‍കിയ ഫോണ്‍ നമ്പര്‍

NEMAM-Peedanam-Prethikal-01

നേമം: വിവാഹിതയായ ദളിത് യുവതിയെ പീഡിപ്പിച്ച  കേസില്‍ പിടിയിലായ പോലീസുകാരനുള്‍പ്പടെയുള്ള നാല് പേര്‍ റിമാന്‍ഡില്‍. പാപ്പനംകോട് എസ്റ്റേറ്റ് കല്ലുവെട്ടാന്‍കുഴി ശബാന മന്‍സിലില്‍ സജാദ് (26),  മലയം ചൂഴാറ്റുകോട്ട വെള്ളൈക്കോണം  ലക്ഷം വീട് കോളനിയില്‍ ശ്രീജിത്ത് ഭവനില്‍ ശ്രീജിത്ത് (24),  ചൂഴാറ്റുകോട്ട നിരപ്പുവിള വീട്ടില്‍ അഭയന്‍ (40),  ചൂഴാറ്റുകോട്ട വാറുവിളാകത്ത് വീട്ടില്‍ ബിജു (41) എന്നിവരെ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം  കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇതില്‍ സജാദ് ശ്രീജിത്ത്  എന്നിവര്‍ ചേര്‍ന്നാണ്  യുവതിയെ പിഡീപ്പിച്ചത്.

അഭയന്‍, ബിജു എന്നിവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനും ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തതിനാണ്  അറസ്റ്റിലായത്.  സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് അമിതമായി ഗുളിക  കഴിച്ച് അവശനിലയിലായതിനെ തുടര്‍ന്ന്  യുവതിയെ ശനിയാഴ്ച ആശുപത്രിയില്‍ കൊണ്ടുപോയത്.  യുവതി പറഞ്ഞതനുസരിച്ച് ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്.  നരുവാമൂട് പോലീസ് യുവതിയുടെ മൊഴി എടുക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. മൊട്ടമൂട് സ്വദേശിനിയായ യുവതി സംഭവത്തിന് രണ്ട് ദിവസം മുമ്പാണ് ശ്രീജിത്തുമായി പരിചയത്തിലായത്.

തുടര്‍ന്ന്  ഇവര്‍ പാപ്പനംകോടിന്  സമീപത്തെ ഒരു വീട്ടിലെത്തിയിരുന്നു. അവിടെ വച്ച് ഇയാളെ കൂടാതെ പോലീസുകാരന്‍   ഉള്‍പ്പടെ   മൂന്ന് പേര്‍ കൂടി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യുവതി അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. യുവതി നല്‍കിയ ഫോണ്‍ നമ്പര്‍ പരിശോധിച്ചാണ്  പോലീസ് പ്രതികളെ പിടികൂടിയത്.

Related posts