രാ​ജ്യാ​ന്ത​ര നാ​ട​കോ​ത്സ​വത്തിനു തി​രി​തെ​ളി​ഞ്ഞു ; പുതിയ പരീക്ഷണങ്ങളിലൂടെ നാടകത്തെ തിരിച്ചുകൊണ്ടുവരാനാകുമെന്ന്  മ​ന്ത്രി ബാ​ല​ൻ


തൃ​ശൂ​ർ: ന​മ്മു​ടെ നാ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന സാം​സ്കാ​രി​ക പൊ​തു ഇ​ട​ങ്ങ​ൾ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ ക​ഴി​യ​ണ​മെ​ന്നു മ​ന്ത്രി എ.​കെ. ബാ​ല​ൻ. പ​ന്ത്ര​ണ്ടാ​മ​തു രാ​ജ്യാ​ന്ത​ര നാ​ട​കോ​ത്സ​വം-​ഇ​റ്റ്ഫോ​ക്ക് 2020 ഉ​ദ്ഘാ​ട​നം കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യി​ൽ നി​ർ​വ​ഹി​ക്കു​കയാ​യി​രു​ന്നു മ​ന്ത്രി. സാം​സ്കാ​രി​ക പൊ​തു​ഇ​ട​ങ്ങ​ൾ തി​രി​കേ കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 14 ജി​ല്ല​ക​ളി​ലും സാം​സ്കാ​രി​ക സ​മു​ച്ച​യ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

നാ​ട​ക ക​ള​രി​യാ​യും അ​വ​ത​ര​ണ കേ​ന്ദ്ര​മാ​യും സ​മു​ച്ച​യ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കും. പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന രീ​തി​യി​ൽ നാ​ട​ക​ത്തെ തി​രി​ച്ചു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ അ​മ്മ​ന്നൂ​ർ മാ​ധ​വ ചാ​ക്യാ​ർ പു​ര​സ്കാ​രം മു​തി​ർ​ന്ന നാ​ട​ക നി​രൂ​പ​ക ശാ​ന്ത ഗോ​ഖ​ലേ​ക്കു മ​ന്ത്രി സ​മ്മാ​നി​ച്ചു. മൂ​ന്നു​ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്.

അ​ക്കാ​ദ​മി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ​പി​എ​സി ല​ളി​ത അ​ധ്യ​ക്ഷ​യാ​യി. ഫെ​സ്റ്റി​വ​ൽ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് വൈ​ശാ​ഖ​നും, ഫെ​സ്റ്റി​വ​ൽ ബു​ള്ള​റ്റി​ന്‍റെ പ്ര​കാ​ശ​നം സാ​ഹി​ത്യ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി കെ.​പി. മോ​ഹ​ന​നും നി​ർ​വ​ഹി​ച്ചു.

ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ അ​മി​തേ​ഷ് ഗ്രോ​വ​ർ, സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഫ്രാ​ൻ​സി​സ് ടി. ​മാ​വേ​ലി​ക്ക​ര, ജ​ന​റ​ൽ കൗ​ണ്‍​സി​ൽ അം​ഗം ശ്രീ​ജ ആ​റ​ങ്ങോ​ട്ടു​ക​ര, സ്കൂ​ൾ ഓ​ഫ് ഡ്രാ​മ വ​കു​പ്പ് മേ​ധാ​വി ശ്രീ​ജി​ത്ത് ര​മ​ണ​ൻ, അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ സേ​വ്യ​ർ പു​ൽ​പ്പാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ബ്ര​സീ​ലി​ലെ കം​പാ​നി​യ മു​ൻ​ഗു​സ തി​യേ​റ്റ​റി​ന്‍റെ “സി​ൽ​വ​ർ എ​പി​ഡെ​മി​ക്’ ഉ​ദ്ഘാ​ട​ന നാ​ട​ക​മാ​യി അ​ര​ങ്ങേ​റി. ക​ലാ​മ​ണ്ഡ​ലം ഉ​ണ്ണി​കൃ​ഷ്ണ​നും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച സ​പ്ത മ​ദ്ദ​ള ക​ച്ചേ​രി​യും ഉ​ണ്ടാ​യി​രു​ന്നു. “ഇ​മാ​ജി​നിം​ഗ് ക​മ്യൂ​ണി​റ്റീ​സ്’ എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ഇ​റ്റ്ഫോ​ക്കി​ന്‍റെ പ്ര​മേ​യം. ഈ​മാ​സം 29 വ​രെ പ​ത്തു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഇ​റ്റ്ഫോ​ക്-2020​ൽ 19 നാ​ട​ക​ങ്ങ​ളാ​ണ് അ​ര​ങ്ങി​ലെ​ത്തു​ക.

Related posts