കാ​മു​കി​യ്‌​ക്കൊ​പ്പം ല​ഡാ​ക്കി​ലേ​ക്ക് ട്രി​പ്പ് പോ​കാ​ന്‍ പ​ണം ന​ല്‍​കി​യി​ല്ല ! അ​മ്മാ​യി​യെ ചു​റ്റി​ക കൊ​ണ്ട് അ​ടി​ച്ചു​കൊ​ന്ന് യു​വാ​വ്…

കാ​മു​കി​യു​മൊ​ത്ത് ല​ഡാ​ക്കി​ലേ​ക്ക് ട്രി​പ്പ് പോ​കു​ന്ന​തി​ന് പ​ണം ന​ല്‍​കാ​ത്ത​തി​ന്റെ ദേ​ഷ്യ​ത്തി​ല്‍ അ​മ്മാ​യി​യെ ചു​റ്റി​ക കൊ​ണ്ട് അ​ടി​ച്ചു കൊ​ന്ന് യു​വാ​വ്.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ലാ​ണ് സം​ഭ​വം. സ​ത്വി​രി എ​ന്ന സ്ത്രീ​യാ​ണ് മ​രി​ച്ച​ത്. അ​മ്മാ​യി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​രു​മ​ക​ന്‍ സാ​ഗ​റി(22)​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വീ​ടി​നു പു​റ​ത്തു പോ​യി തി​രി​കെ​യെ​ത്തി​യ ഭ​ര്‍​ത്താ​വ് ക​ണ്ട​ത് ര​ക്ത​ത്തി​ല്‍ കു​ളി​ച്ച നി​ല​യി​ലു​ള്ള സ​ത്‌​വി​രി​യു​ടെ മൃ​ത​ദേ​ഹ​മാ​യി​രു​ന്നു.

ഉ​ട​ന്‍ ത​ന്നെ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് നാ​യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.

മ​ണം പി​ടി​ച്ച് സം​ഭ​വം ന​ട​ന്ന വീ​ടി​ന്റെ മു​ക​ളി​ലേ​ക്ക് ക​യ​റി​യ പോ​ലീ​സ് നാ​യ, അ​വി​ടെ മു​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സാ​ഗ​റി​നെ നോ​ക്കി കു​ര​യ്ക്കാ​ന്‍ തു​ട​ങ്ങി.

ഈ​സ​മ​യ​ത്ത് കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പ​മാ​യി​രു​ന്നു സാ​ഗ​ര്‍. തു​ട​ര്‍​ന്ന് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ സാ​ഗ​ര്‍ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

ചു​റ്റി​ക കൊ​ണ്ട് അ​ടി​ച്ചാ​ണ് അ​മ്മാ​യി​യെ സാ​ഗ​ര്‍ കൊ​ന്ന​ത്. കാ​മു​കി​ക്കൊ​പ്പം ല​ഡാ​ക്കി​ലേ​ക്ക് ട്രി​പ്പ് പോ​കാ​ന്‍ പ​ണം ന​ല്‍​കാ​തി​രു​ന്ന​തും കാ​റി​ന്റെ കീ ​ത​രാ​തി​രു​ന്ന​തു​മാ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​ന്റെ തു​ട​ക്ക​ത്തി​ല്‍ കു​റ്റം പ്ര​ദേ​ശ​വാ​സി​യു​ടെ ത​ല​യി​ല്‍ കെ​ട്ടി​വ​ച്ച് ര​ക്ഷ​പ്പെ​ടാ​നാ​ണ് സാ​ഗ​ര്‍ ശ്ര​മി​ച്ച​ത്.

എ​ന്നാ​ല്‍ ഷ​ര്‍​ട്ടി​ല്‍ ക​ണ്ട ര​ക്ത​ക്ക​റ​യെ അ​ടി​സ്ഥാ​ന​മാ​ക്കി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ സാ​ഗ​ര്‍ കു​റ്റ​സ​മ്മ​തം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment