മോന്‍സണ്‍ നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയെന്ന് യുവതി ! പരാതി നല്‍കിയപ്പോള്‍ മോന്‍സണെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മടിച്ചെന്ന് ആക്ഷേപം…

കാട്ടുകള്ളന്‍ മോന്‍സണ്‍ മാവുങ്കലിന്റെ കൂടുതല്‍ തട്ടിപ്പുകളുടെ വിവരങ്ങളാണ് അനുനിമിഷം പുറത്തു വരുന്നത്.

സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പുറമേ മോന്‍സണെതിരേ നഗ്‌നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന കേസും നിലവിലുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം.

എന്നാല്‍ കൊച്ചി സ്വദേശിനി നല്‍കിയ പരാതിയില്‍ പോലീസ് പേരിന് കേസെടുത്തെങ്കിലും മോന്‍സനെ അറസ്റ്റു ചെയ്യാന്‍ മടി കാട്ടിയെന്നാണ് ആരോപണം.

കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും പോലീസ് ഒരുനടപടിയും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. കൊച്ചി കടവന്ത്ര സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി.

കേസില്‍ ആലപ്പുഴ സ്വദേശി ശരത്താണ് ഒന്നാം പ്രതി. മോന്‍സണ്‍ മാവുങ്കല്‍ രണ്ടാംപ്രതിയാണ്. ശരത്തിനൊപ്പമുള്ള യുവതിയുടെ നഗ്‌നചിത്രങ്ങള്‍ മോന്‍സണ്‍ കൈക്കലാക്കുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

യുവതിയുടെ സഹോദരനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ മോന്‍സണ്‍ നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്നാണ് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് യുവതി എറണാകുളം സൗത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ തെളിവുകളുണ്ടായിട്ടും കേസില്‍ മോന്‍സണെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ല. ഇതിനിടെ, കഴിഞ്ഞ ഏപ്രിലില്‍ മോന്‍സണ്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളുകയും ചെയ്തു.

പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയിട്ടും പോലീസ് അറിഞ്ഞ ഭാവം നടിച്ചില്ല.

കാര്യക്ഷമമായ അന്വേഷണം നടത്താനോ അറസ്റ്റിനോ മുതിര്‍ന്നില്ല. പ്രതിയുടെ ഉന്നതബന്ധങ്ങളും സ്വാധീനവുമാണ് പോലീസിനെ ഭയപ്പെടുത്തിയതെന്നാണ് ആക്ഷേപം.

Related posts

Leave a Comment