നൈ​ജീ​രി​യ​യി​ൽ വ്യോ​മ​സേ​നാ വി​മാ​നം ത​ക​ർ​ന്നു; 25 പേ​ർ മ​രി​ച്ചു

അ​ബു​ജ: നൈ​ജീ​രി​യ​ൻ വ്യോ​മ​സേ​ന​യു​ടെ വി​മാ​നം ത​ക​ർ​ന്നു​വീ​ണ് 25 പേ​ർ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച തെ​ക്ക​ൻ നൈ​ജീ​രി​യ​യി​ലെ ഒ​ൺ​ഡോ സം​സ്ഥാ​ന​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 20 യാ​ത്ര​ക്കാ​രും അ​ഞ്ച് ജീ​വ​ന​ക്കാ​രു​മാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ആ​രും ര​ക്ഷ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റ​ഡാ​റി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ വി​മാ​നം ഇ​ഗ്ബോ​കോ​ഡ ടൗ​ണി​ലാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. വി​മാ​ന​ത്തി​ൽ 32 പേ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

Related posts

Leave a Comment