ചോദിച്ചു വാങ്ങിയ പണി..! എസ്. രാജേന്ദ്രൻ എംഎൽഎയുടെ വീടിനു സമീപത്തെ അനധികൃത നിർമാണം; സബ് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു

അനധികൃതമായി മണ്ണിട്ടു നിരപ്പാക്കിയതായി ആരോപണമുള്ള സ്ഥലം.
മൂന്നാർ: ഭൂമിവിവാദത്തിൽ വീണ്ടും എസ്. രാജേന്ദ്രൻ എംഎൽഎ. വീടിനു സമീപത്തെ രണ്ടു സെന്റ് ഭൂമി മണ്ണിട്ടു നികത്തി കൈയേറിയതായി പരാതി ഉയർന്നതിനെത്തുടർന്ന് സബ് കളക്ടർ രേണുരാജ് നേരിട്ടെത്തി പരിശോധന നടത്തി. സർക്കാരിന്റെ അനുമതിയില്ലാതെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു കഴിഞ്ഞ ദിവസം മണ്‍തിട്ട ഇടിച്ചിരുന്നു.
ഈ മണ്ണാണ് രാജേന്ദ്രന്റെ വീടിനു സമീപം കൽക്കെട്ടു നിർമിച്ചു നിക്ഷേപിച്ചിരിക്കുന്നത്. സംഭവത്തിൽ പരാതി ലഭിച്ചതായും ഭൂമി സംബന്ധമായ രേഖകൾ പരിശോധിക്കാൻ കെഡിഎച്ച് വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയതായും സബ് കളക്ടർ രേണുരാജ് പറഞ്ഞു.
സർക്കാർ ഭൂമിയെന്നു കണ്ടെത്തിയാൽ നടപടി സ്വീകരിക്കും. മണ്ണെടുത്തതു സംബന്ധിച്ചു വി ല്ലേജ് ഓഫീസറുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കു തുടർനടപടിയും ഉണ്ടാകും.