ഭര്‍ത്താവുമായി തെറ്റി കാമുകനായ യുവാവുമൊത്ത് താമസമായി; യുവതി ഇല്ലാത്ത തക്കം നോക്കി ഒമ്പതുവയസുകാരിയായ മകളെ കാമുകന്‍ പീഡിപ്പിച്ചു; സംഭവം തെന്മലയില്‍


പുനലൂര്‍: തെന്മലയില്‍ മൂന്നാംക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മയുടെ കൂടെ താമസിക്കുന്ന യുവാവാണ് പ്രതി.

ഉറുകുന്ന് മലവേടര്‍ കോളനിയില്‍ താമസക്കാരിയായ യുവതിയുടെ ഒന്‍പതു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിലാണ് മലയാലപ്പുഴ സ്വദേശിയായ വിഷ്ണു (25) പിടിയിലായത്. പോക്‌സോ, എസ്.ടി. വകുപ്പിലാണ് അറസ്റ്റ്. പരാതിയെ തുടര്‍ന്ന് എസ്.ഐ. പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ വിഷ്ണുവിനെ പിടികൂടുകയായിരുന്നു.

ഭര്‍ത്താവുമായി പിണങ്ങി നില്‍കുന്ന യുവതിക്കൊപ്പം കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി താമസിച്ച് വരുകയായിരുന്നു വിഷ്ണുവെന്ന് പോലീസ് പറഞ്ഞു. യുവതി സുഖമില്ലാതെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴാണ് വിഷ്ണു മകളെ പീഡനത്തിനിരയാക്കിയത്.

കോളനി മുപ്പനും വാര്‍ഡംഗവും ചേര്‍ന്നു നല്‍കിയ പരാതിയിലാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസെടുത്ത് അറസ്റ്റ് ചെയ്തത്. പുനലൂര്‍ ഡിവൈ.എസ്.പി അനില്‍കുമാറിനാണ് അന്വേഷണ ചുമതല.

Related posts