രാജ്യത്തെ ഞെട്ടിച്ച് വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം; പശ്ചിമ ബംഗാളില്‍ യുവതിയെ ബന്ധുക്കള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തിയിറക്കി; യുവതിയുടെ നില അതീവ ഗുരുതരം…

കൊല്‍ക്കത്ത: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം. പശ്ചിമ ബംഗാളില്‍ ബന്ധുക്കള്‍ ചേര്‍ന്നാണ് യുവതിയെ ക്രൂരമായ ബലാല്‍സംഗത്തിന് ഇരയാക്കിയത്.ബലാത്സംഗത്തിന് ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തിയിറക്കുകയും ചെയ്തു.ഭൂമിതര്‍ക്കത്തെത്തുടര്‍ന്നാണ് പീഡനമെന്ന് വിവരമുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ നില അതീവ ഗുരുതരമാണ്. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയില്‍ ശനിയാഴ്ച്ചയാണ് സംഭവം. കേസില്‍ യുവതിയുടെ ബന്ധുവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.

2012ല്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കൂട്ട ബലാത്സംഗം ഓര്‍മ്മപ്പെടുത്തും വിധമായിരുന്നു സംഭവം. 2012 ഡിസംബര്‍ 16ലാണ് ഫിസിയോതെറപ്പി വിദ്യാര്‍ത്ഥിനിയെ ഡല്‍ഹിയിലെ ബസ്സില്‍വച്ച് ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്.രാത്രിയില്‍ ഡല്‍ഹിയിലെ മുനീര്‍ക്കയില്‍ ദ്വാരകയ്ക്ക് അടുത്തുള്ള മഹാവീര്‍ എന്‍ക്ലേവിലേക്ക് ബസില്‍ പോയ വിദ്യാര്‍ത്ഥിനിയെയും സുഹൃത്തിനെയും ആക്രമിച്ച് വിദ്യാര്‍ത്ഥിനിയെ ആറ് പേര്‍ ചേര്‍ന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയുമായിരുന്നു. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമുണ്ടായിരുന്നു. അതീവഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. കേസില്‍ ഇന്ത്യയിലൊട്ടാകെ പ്രതിഷേധം നടന്നിരുന്നു.

കുടുംബത്തില്‍ നടക്കുന്ന ഭൂമി തര്‍ക്കത്തില്‍ പരിഹാരം കാണുന്നതിനുവേണ്ടി വീടിനടുത്തുള്ള കുളക്കടവില്‍ വരാന്‍ ബന്ധു യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കുളക്കടവിലെത്തിയ യുവതിയെ പ്രതി ബലാത്സംഗത്തിന് ഇരയാക്കുകയും സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയും ചെയ്യുകയായിരുന്നു.സംഭവത്തിനു ശേഷം യുവതിയെ വഴിയരികില്‍ ഉപേക്ഷിച്ചു.ഏറെ നേരം വഴിയില്‍ കിടന്ന യുവതിയെ ഒരു ഓട്ടോ റിക്ഷ ഡ്രൈവറാണ് നിരഞ്ജന്‍ പട്ടിലെ വീട്ടിലെത്തിച്ചത്. പിന്നീട് വീട്ടുകാര്‍ യുവതിയെ ജല്‍പായ്ഗുരി സര്‍ദാര്‍ ആശുപത്രിയില്‍ എത്തിച്ചു. യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Related posts