100 കോ​ടി ക്ല​ബി​ൽ രാ​ജ​കീ​യ എ​ൻ​ട്രി​യു​മാ​യി പാ​പ്പ​നും പി​ള്ളേ​രും

മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്ത “ആ​ട് 3 പാ​ർ​ട്ട് 1; വ​ൺ ലാ​സ്റ്റ് റൈ​ഡ്’ ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സി​ൽ 101 കോ​ടി ക​ള​ക്‌​ഷ​ൻ നേ​ടി മെ​ഗാ ബ്ലോ​ക്ക്ബ​സ്റ്റ​ർ വി​ജ​യം. 100 കോ​ടി ക്ല​ബി​ൽ ഇ​ടം പി​ടി​ക്കു​ന്ന പ​തി​നാ​ലാ​മ​ത്ത മ​ല​യാ​ള ചി​ത്ര​മാ​ണ് ആ​ട് 3. റി​ലീ​സ് ചെ​യ്ത് ഏ​ഴു​ദി​നം കൊ​ണ്ടാ​ണ് ചി​ത്രം ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യ ജ​യ​സൂ​ര്യ​യു​ടെ ക​രി​യ​റി​ലെ ആ​ദ്യ 100 കോ​ടി ചി​ത്രം കൂ​ടി​യാ​ണി​ത്. സം​വി​ധാ​യ​ക​ൻ മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സി​ന്‍റെ ക​രി​യ​റി​ലെ​യും ഏ​റ്റ​വും വ​ലി​യ ഹി​റ്റാ​യ ചി​ത്രം. ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ 100 കോ​ടി​യും കാ​വ്യ ഫി​ലിം​സി​ന്‍റെ ര​ണ്ടാ​മ​ത്തെ 100 കോ​ടി ക്ല​ബ് ചി​ത്ര​വു​മാ​ണ്.

ബി​ഗ് ബ​ജ​റ്റ് എ​പി​ക് ഫാ​ന്‍റ​സി ചി​ത്ര​മാ​യി എ​ത്തി​യ ആ​ട് 3 വി​ജ​യ് ബാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്രൈ​ഡേ ഫി​ലിം ഹൗ​സ്, വേ​ണു കു​ന്ന​പ്പി​ള്ളി നേ​തൃ​ത്വം ന​ൽ​കു​ന്ന കാ​വ്യാ ഫി​ലിം ക​മ്പ​നി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് ആ​ട് 3 പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്.
കു​ടും​ബ പ്രേ​ക്ഷ​ക​രാ​ണ് ചി​ത്ര​ത്തെ കേ​ര​ള​ത്തി​ൽ നെ​ഞ്ചോ​ട് ചേ​ർ​ക്കു​ന്ന​ത്. ബു​ക്ക് മൈ ​ഷോ​യി​ൽ വ​മ്പ​ൻ ട്രെ​ൻ​ഡിം​ഗ് തു​ട​രു​ന്ന ചി​ത്രം, ലോ​കം മു​ഴു​വ​ൻ നി​റ​ഞ്ഞ സ​ദ​സു​ക​ളി​ൽ ആ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ന്നു​മാ​ത്രം ഇ​തി​നോ​ട​കം 35 കോ​ടി​ക്ക് മു​ക​ളി​ൽ ചി​ത്രം ക​ള​ക്‌​ഷ​ൻ നേ​ടി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

കേ​ര​ള​ത്തി​നു പു​റ​ത്ത് ഗ​ൾ​ഫ് മാ​ർ​ക്ക​റ്റി​ൽ നി​ന്ന് മാ​ത്രം ചി​ത്രം 50 കോ​ടി​യി​ൽ കൂ​ടു​ത​ൽ നേ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ജ​യ​സൂ​ര്യ​യു​ടെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ആ​ദ്യ​ദി​ന കേ​ര​ളാ ഗ്രോ​സും ആ​ഗോ​ള ഗ്രോ​സും നേ​ടി​യ ചി​ത്രം, ഇ​തി​നോ​ട​കം ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ബോ​ക്സ് ഓ​ഫീ​സ് ഹി​റ്റാ​യും മാ​റി. ജ​യ​സൂ​ര്യയെ കൂ​ടാ​തെ, വി​നാ​യ​ക​ൻ, ഇ​ന്ദ്ര​ൻ​സ്, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, വി​ജ​യ് ബാ​ബു, നോ​ബി, നി​ർ​മ​ൽ പാ​ലാ​ഴി, സൈ​ജു കു​റു​പ്പ്, ഹ​രി​കൃ​ഷ്ണ​ൻ, ഭ​ഗ​ത് മാ​നു​വ​ൽ, സ​ണ്ണി വെ​യ്ൻ, സു​ധി കോ​പ്പ, ബി​ജു കു​ട്ട​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

Related posts

Leave a Comment