നോ​ർ​വീ​ജി​യ​ൻ മേ​യ​ർ സാ​ധാ​ര​ണ​ക്കാ​ര​നെ​പോ​ലെ ഗു​ജ​റാ​ത്തി​ൽ, ഓ​ട്ടോ​റി​ക്ഷ​യോ​ടി​ച്ച് ആ​ളു​ക​ളു​ടെ മ​നം ക​വ​ർ​ന്നു; വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ

സാ​ധാ​ര​ണ​ക്കാ​രി​ലൊ​രാ​ളാ​യി ഗു​ജ​റാ​ത്തി​ലെ തെ​രു​വു​ക​ളി​ലൂ​ടെ ഓ​ട്ടോ​റി​ക്ഷ​യോ​ടി​ച്ച് നോ​ർ​വീ​ജി​യ​ൻ മേ​യ​ർ. നോ​ർ​വേ​യി​ലെ ഫി​ൻ​മാ​ർ​ക്ക് കൗ​ണ്ടി​യി​ലു​ള്ള പോ​ർ​സാം​ഗ​ർ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നി​ല​വി​ലെ മേ​യ​റാ​യ ജോ ​ഇം​ഗെ ഹെ​സ്ജെ​വി​ക് ആ​ണ് വി​വി​ഐ​പി പ​രി​വേ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ഗു​ജ​റാ​ത്തി​ലെ ലി​മ്പ്ഡി​യി​ൽ ഓ​ട്ടോ​റി​ക്ഷ​യോ​ടി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ​യും മ​നം​ക​വ​ർ​ന്ന​ത്.

ഗു​ജ​റാ​ത്തി​ൽ വ​ച്ച് യാ​ദൃ​ശ്ചി​ക​മാ​യി ക​ണ്ടു​മു​ട്ടി​യ ഒ​രു പ്രാ​ദേ​ശി​ക എ​ഞ്ചി​നീ​യ​റാ​ണ് മേ​യ​റു​ടെ ദൃ​ശ്യ​ങ്ങ​ൾ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​ത്. മേ​യ​റു​ടെ ല​ളി​ത​മാ​യ പെ​രു​മാ​റ്റം ക​ണ്ട് അ​ത്ഭു​ത​പ്പെ​ട്ട എ​ഞ്ചി​നീ​യ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ഗൂ​ഗി​ളി​ൽ തെ​ര​ഞ്ഞ​പ്പോ​ഴാ​ണ് ത​ങ്ങ​ൾ​ക്ക് മു​ന്നി​ലു​ള്ള​ത് നോ​ർ​വേ​യി​ലെ ജ​ന​പ്ര​തി​നി​ധി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

“ഇ​ദ്ദേ​ഹം പോ​ർ​സാം​ഗ​റി​ലെ മേ​യ​റാ​ണ്. ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രൊ​ഫൈ​ൽ ഗൂ​ഗി​ളി​ൽ നോ​ക്കി​യ​പ്പോ​ഴാ​ണ് നോ​ർ​വേ​യി​ൽ നി​ന്നു​ള്ള രാ​ഷ്ട്രീ​യ​ക്കാ​ര​നാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. വ​ള​രെ ലാ​ളി​ത്യ​മു​ള്ള വ്യ​ക്തി​ത്വം! ഇ​ന്ത്യ​യി​ലെ​ത്തി ടൂ​ക്-​ടൂ​ക്കി​ൽ ന​ഗ​രം ചു​റ്റി​ക്കാ​ണു​ക​യാ​ണ് അ​ദ്ദേ​ഹം,” വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച എ​ഞ്ചി​നീ​യ​ർ പ​ങ്കു​വെ​ച്ചു.

ഔ​ദ്യോ​ഗി​ക ഭാ​വ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ സാ​ധാ​ര​ണ​ക്കാ​രെ​പ്പോ​ലെ ഇ​ന്ത്യ​ൻ സം​സ്‌​കാ​ര​വും തെ​രു​വു​ജീ​വി​ത​വും ആ​സ്വ​ദി​ക്കാ​നി​റ​ങ്ങി​യ മേ​യ​റു​ടെ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. ആ​ഡം​ബ​ര ടൂ​റി​സം രീ​തി​ക​ൾ ഒ​ഴി​വാ​ക്കി സാ​ധാ​ര​ണ​ക്കാ​രു​ടെ വാ​ഹ​ന​ത്തി​ൽ ന​ഗ​രം കാ​ണാ​നി​റ​ങ്ങി​യ ഹെ​സ്ജെ​വി​ക്കി​ന്‍റെ നി​ല​പാ​ടി​നെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്.

Related posts

Leave a Comment