ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സിബിഐ റെയ്ഡ് നടത്തി. സ്ഥലംമാറ്റങ്ങളിലും സർക്കാർ പ്രവർത്തനങ്ങളിലും അഴിമതി ആരോപിച്ചുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ചണ്ഡീഗഡ്, മൊഹാലി, ലുധിയാന, പട്യാല ഉൾപ്പെടെ എട്ട് ഇടങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. കേസിൽ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും രേഖകളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്.
മന്ത്രിസഭയിലെ ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിയുടെ ഓഫീസർ രാജ്ബീർ ഘുമാനും എതിരെയാണ് അഴിമതി ആരോപണങ്ങൾ ഉയർന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ടിന്റെയും പഞ്ചാബ് – ഹരിയാന ഹൈക്കോടതിയുടെയും നിർദേശപ്രകാരമാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.
