വടക്കൻ അയർലൻഡിൽ കുടിയേറ്റവിരുദ്ധ കലാപം

ബെ​ൽ​ഫാ​സ്റ്റ്: ​സു​ഡാ​ൻ അ​ഭ​യാ​ർ​ഥി​യു​ടെ ക​ത്തി​യാ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ ബ്രി​ട്ട​ന്‍റെ ഭാ​ഗ​മാ​യ വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ൽ കു​ടി​യേ​റ്റ​ക്കാ​രെ ല​ക്ഷ്യ​മി​ട്ട് വ​ലി​യ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ര​ങ്ങേ​റി. വം​ശീ​യ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ, പ്ര​ത്യേ​കി​ച്ച് ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. ബെ​ൽ​ഫാ​സ്റ്റ് ന​ഗ​ര​ത്തി​ലും വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ലെ ഇ​ത​ര​ഭാ​ഗ​ങ്ങ​ളി​ലും ചൊ​വ്വാ​ഴ്ച രാ​ത്രി മു​ഖം മ​റ​ച്ച നൂ​റു​ക​ണ​ക്കി​നു പേ​ർ വീ​ടു​ക​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​യി​ട്ടു. പോ​ലീ​സി​നു നേ​ർ​ക്കും ആ​ക്ര​മ​ണ​മു​ണ്ടാ​യി.

തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​കു​​ന്നേ​​രം മു​​​പ്പ​​​തു വ​​​യ​​​സു​​​ള്ള സു​​​ഡാ​​​ൻ വം​​​ശ​​​ജ​​​ൻ ഹാ​​​ദി അ​​​ലോ​​​ദി​​​ദ് ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ല്പ​​​തു​​​കാ​​​ര​​​ന്‍റെ ഒ​​​രു ക​​​ണ്ണി​​​ന്‍റെ കാ​​​ഴ്ച പോ​​​യെ​​​ന്നാ​​ണു പോ​​​ലീ​​​സ് കോ​​​ട​​​തി​​​യി​​​ൽ ന​​​ല്കി​​​യ റി​​​പ്പോ​​​ർ​​​ട്ട്. 2023ൽ ​​​ബ്രി​​​ട്ട​​​നി​​​ലെ​​​ത്തി​​​യ പ്ര​​​തി​​​യെ അ​​​ഭ​​​യാ​​​ർ​​​ഥി​​​യാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. കോ​​​ട​​​തി ഇ​​​യാ​​​ളെ നാ​​​ലാ​​​ഴ്ച​​​ത്തേ​​​ക്കു ക​​​സ്റ്റ​​​ഡി​​​യി​​​ൽ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​ള്ള പ്രേ​​​ര​​​ണ പോ​​​ലീ​​​സ് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ചി​​​ട്ടി​​​ല്ല. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ വീ​​​ഡി​​​യോ വൈ​​​റ​​​ലാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളും അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​യ​​​ത്.

ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യു​​​ണ്ടാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളി​​​ൽ ഒ​​​ട്ടേ​​​റെ കാ​​​റു​​​ക​​​ളും ബ​​​സു​​​ക​​​ളും അ​​​ഗ്നി​​​ക്കി​​​ര​​​യാ​​​യി. ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടാ​​​യി മേ​​​ഖ​​​ല​​​യി​​​ൽ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന ആ​​​ഫ്രി​​​ക്ക​​​ൻ വം​​​ശ​​​ജ​​​രു​​​ടെ വീ​​​ടി​​​നു നേ​​​ർ​​​ക്കും ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി. യു​​​ക്രെ​​​യ്ൻ വം​​​ശ​​​ജ​​​രും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. ബ്രി​​​ട്ടീ​​​ഷ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ല​​​ണ്ട​​​ൻ, സ്കോ​​​ട്‌ല​​​ൻ​​​ഡി​​​ലെ ഗ്ലാ​​​സ്ഗോ, എ​​​ഡി​​​ൻ​​​ബ​​​റോ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും ചെ​​​റി​​​യ തോ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യി. ആ​​​ളു​​​ക​​​ളെ തെ​​​ര​​​ഞ്ഞു​​​പി​​​ടി​​​ച്ച് ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​ത് അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നും ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​ർ പ​​​റ​​​ഞ്ഞു.

Related posts

Leave a Comment