വ​നം​മ​ന്ത്രി​ക്ക് വി​വ​ര​മി​ല്ല; മ​നു​ഷ്യ​ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ കൊ​ല്ല​ണം; ഹൈ​റേ​ഞ്ചി​ൽ ത​ങ്ങ​ൾ വ​ള​ർ​ന്ന​ത് വ​ന്യ​മൃ​ഗ​ങ്ങ​ളെ​നേ​രി​ട്ടെ​ന്ന് എം.​എം.​മ​ണി

ഇ​ടു​ക്കി: മ​നു​ഷ്യ​ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ നേ​രി​ടാ​ൻ അ​വ​യെ കൊ​ല്ലു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന് സി​പി​എം നേ​താ​വ് എം.​എം.​മ​ണി.

വ​നം​വ​കു​പ്പ് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​ന് വി​ഷ​യ​ത്തി​ൽ ഒ​രു വി​വ​ര​വു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന് “ഒ​റ്റ​മൂ​ലി’ ഇ​ല്ലെ​ന്ന മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​നു​ഷ്യ​ജീ​വി​ത​ത്തി​ന് പാ​ര​യാ​യി നി​ൽ​ക്കു​ന്ന ഏ​ത് മൃ​ഗ​ങ്ങ​ളെ​യും നേ​രി​ടു​ക വേ​ണ​മെ​ന്നും ഒ​രു വ​ഴി​യു​മി​ല്ലെ​ങ്കി​ൽ അ​വ​യെ കൊ​ന്നു​ക​ള​യു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നു​മാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ ത​ങ്ങ​ൾ പ​ണ്ട് മു​ത​ൽ​ക്കേ വ​ന്യ​മൃ​ഗ​ങ്ങ​ളെ നേ​രി​ട്ടാ​ണ് വ​ള​ർ​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment