ഉത്തരകൊറിയയിലെ പെണ്‍പട! ആകര്‍ഷകമായ സൗന്ദര്യവും മറ്റുചില ഗുണങ്ങളുമുണ്ടെങ്കില്‍ ഈ നഗരത്തിലെ ട്രാഫിക് നിയന്ത്രിക്കാം; ഉത്തരകൊറിയയിലെ ട്രാഫിക് സെക്യൂരിറ്റി ഓഫീസേഴ്‌സിന്റെ പ്രത്യേകതകള്‍ ഇവയൊക്കെ

north-korea-traffic-wardens-attractive-817148സകല കാര്യങ്ങള്‍ക്കും പ്രത്യേകതയുണ്ട്. അതിലൊന്നാണ് രാജ്യത്തിന്റെ തലസ്ഥാനമായ പ്യോങ് യാങിലെ വാഹനഗതാഗത നിയന്ത്രണം. ഉത്തരകൊറിയയിലെ ട്രാഫിക് വാര്‍ഡന്‍മാര്‍ സ്ത്രീകളാണ്. അതൊരു പുതുമയല്ലെങ്കിലും ഇവരെ തെരഞ്ഞെടുക്കുന്ന രീതി വ്യത്യസ്തമാണ്. ട്രാഫിക് സെക്യൂരിറ്റി ഓഫീസേഴ്സ് എന്നാണ് ഇവരുടെ ജോലിയുടെ പേര്. പൂര്‍ണ്ണമായും സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. പതിനാറ് വയസ്സാണ് ജോലിയില്‍ പ്രവേശിക്കാനുള്ള കുറഞ്ഞ പ്രായം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കണമെന്ന് നിര്‍ബന്ധവുമുണ്ട്.

kim-TRAFIC-JOB

സ്ത്രീകളാണ് വാഹനനിയന്ത്രണമെങ്കിലും കര്‍ശന പട്ടാളച്ചിട്ടയിലാണ് നിയന്ത്രണം. തല ഇടവും വലവും തിരിയുന്നതു മുതല്‍ നടക്കുന്നതു വരെയുള്ള കാര്യങ്ങളില്‍ ഈ ചിട്ട പ്രകടമാകണം. വിവാഹം കഴിഞ്ഞാല്‍ ജോലി രാജി വയ്ക്കണം. വിവാഹശേഷം ജോലിയില്‍ തുടരുന്നത് അനുവദനീയമല്ല. 26 വയസ്സാണ് ഇവരുടെ  വിരമിക്കല്‍ പ്രായം. മുന്നൂറോളം വനിതകളാണ് തലസ്ഥാന നഗരത്തില്‍ ട്രാഫിക് സെക്യൂരിറ്റി ഓഫീസര്‍മാരായി ജോലി ചെയ്യുന്നത്. നീല ജാക്കറ്റും, തൊപ്പിയും കറുത്ത ഹീല്‍ ചെരുപ്പും അണിഞ്ഞാണ് ഇവര്‍ ജോലിയ്‌ക്കെത്തേണ്ടത്. തണുപ്പുകാലത്തേയ്ക്ക് ഇവര്‍ക്ക് പ്രത്യേക വേഷവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

North-Korean-police-officer-969377

കോട്ടുകള്‍, രാത്രി ഡ്യൂട്ടിയ്ക്കണിയാന്‍ തിളങ്ങുന്ന വസ്ത്രം, സണ്‍സ്‌ക്രീന്‍ എന്നിവയടങ്ങിയ കിറ്റുകള്‍ വേറെയും ലഭിക്കും. ഉത്തരകൊറിയയിലെ മറ്റു നഗരങ്ങളിലെല്ലാം പുരുഷന്മാര്‍ക്കാണ് ഗതാഗതനിയന്ത്രണത്തിന്റെ ചുമതലയുള്ളത്. വനിതകളുടെ ഗതാഗത നിയന്ത്രണം എന്ന പ്രത്യേകതയുടെ അടിസ്ഥാനത്തില്‍ പ്യോങ്യാങ്ങിലേക്ക് നിരവധി സന്ദര്‍ശകര്‍ എത്താറുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രാഫിക് സിഗ്നലുകള്‍ ഉണ്ടെങ്കിലും സുന്ദരികളുടെ ബാറ്റണ്‍ നീളുന്നിടത്തേയ്‌ക്കേ വാഹനങ്ങള്‍ പോകൂ. നിരവധി ആരാധകരാണ് ഈ വനിതകള്‍ക്കുള്ളത്. ആരാധകര്‍ക്കായി പ്യോങ് യാങ് ട്രാഫിക് ഗേള്‍സ് എന്ന പേരില്‍ വെബ്സൈറ്റും നിലവിലുണ്ട്.

Kim1-1

 

Related posts