വീല്‍ചെയറിലിരുന്നു കടലു കാണാന്‍ മോഹിക്കുന്ന ഇന്‍ഷ! തോറ്റുകൊടുക്കാന്‍ മനസില്ലാത്ത ആ ജീവിതം സ്‌ക്രീനില്‍ പകര്‍ന്നാടിയത് ഈ ഒമ്പതാം ക്ലാസുകാരി

ടി.ജി.ബൈജുനാഥ്

പാ​തി​വി​ട​ർ​ന്ന പൂ​വി​ത​ൾ പോ​ലെ ഒ​രു പെ​ണ്‍​കു​ട്ടി. ക​ട​ലോ​ള​മാ​ണ് അ​വ​ളു​ടെ സ്വ​പ്ന​ങ്ങ​ൾ. അ​വ​ൾ​ക്കു പേ​ര് ഇ​ൻ​ഷ. വീ​ൽ​ച്ചെ​യ​റി​ലി​രു​ന്ന് സ്വ​ന്തം ജീ​വി​ത​ത്തി​ന്‍റെ സ്വ​പ്ന​വേ​ഗ​ങ്ങ​ൾ മാ​റ്റി​യെ​ഴു​തു​ന്ന പ​തി​മൂ​ന്നു​കാ​രി.

ഡോ. ​സി​ജു വി​ജ​യ​ൻ അ​വ​ളു​ടെ മ​ന​സു​റ​പ്പി​ന്‍റെ ക​ഥ പ​റ​യു​ക​യാ​ണ്, സ്ക്രീ​നി​ൽ. സി​നി​മ​യ്ക്കും ക​ഥ​യി​ലെ പെ​ണ്‍​കു​ട്ടി​ക്കും ഒ​രേ പേ​രാ​ണ്, ഇ​ൻ​ഷ.

തോ​റ്റു​കൊ​ടു​ക്കാ​ൻ മ​ന​സി​ല്ലാ​ത്ത ആ ​ജീ​വി​തം സ്ക്രീ​നി​ൽ പ​ക​ർ​ന്നാ​ടു​ന്ന​തു മാ​ള​യി​ൽ നി​ന്നു മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി​യ പ്രാ​ർ​ഥ​ന സ​ന്ദീ​പ് എ​ന്ന ഒ​ന്പ​താം ക്ലാ​സു​കാ​രി.

ഇ​ൻ​ഷ​യെ​ന്നാ​ൽ തു​ട​ക്കം, അ​നു​ഗ്ര​ഹം. കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യും ടൈ​റ്റി​ൽ വേ​ഷ​ത്തി​ലും പ്രാ​ർ​ഥ​ന​യ്ക്കി​തു തു​ട​ക്കം. എ​ഴു​ത്തു​കാ​ര​നാ​യും സം​വി​ധാ​യ​ക​നാ​യും ബി​ഗ് സ്ക്രീ​നി​ൽ ഡോ. ​സി​ജു​വി​നും ആദ്യചിത്രമാണ് ഇൻഷ.

ദ ​ഗ്രേ​റ്റ് ഫാ​ദ​ർ

കു​ഞ്ഞു​പ്രാ​യ​ത്തി​ൽ ത​ന്നെ ആ​ക്ടേ​ഴ്സി​നെ അ​നു​ക​രി​ക്കു​ന്ന പ്രാ​ർ​ഥ​ന​യു​ടെ ക​ഴി​വ് ക​ണ്ടെ​ത്തി​യ​തും ഓ​ഡീ​ഷ​നു​ക​ൾ​ക്കു കൊ​ണ്ടു​പോ​യി​രു​ന്ന​തും അ​മ്മൂ​മ്മ​യാ​ണ്.

ത​ണ്ണീ​ർ​മ​ത്ത​ൻ​ദി​ന​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​ൻ ഗി​രീ​ഷി​ന്‍റെ ആ​ൽ​ബ​ത്തി​ലാ​ണ് പ്രാ​ർ​ഥ​ന​യു​ടെ അ​ഭി​ന​യ​ത്തു​ട​ക്കം. മു​തു​കാ​ടി​നൊ​പ്പം ഏ​ഷ്യാ​നെ​റ്റി​ൽ കു​ട്ടി​ക​ളു​ടെ ഷോ​യി​ൽ പ​ങ്കെ​ടു​ത്ത പ്രാ​ർ​ഥ​ന മൂ​ന്നി​ൽ പ​ഠി​ക്കു​ന്പോ​ൾ മ​മ്മൂ​ട്ടി​യു​ടെ ദ ​ഗ്രേ​റ്റ് ഫാ​ദ​റി​ലൂ​ടെ ആ​ര്യ​യു​ടെ നീ​സ് വേ​ഷ​ത്തി​ൽ സി​നി​മ​യി​ലെ​ത്തി.

ബെൽജിയം ഇന്‍റർനാഷ ണൽ എംഎംപി ഫിലിം ഫെസ്റ്റിൽ ഡോ.​പി.​വി. ജോ​സി​ന്‍റെ ‘ഖ​ര​’ ത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം പ്രാർ ഥന നേടി. ‘പൈ​പ്പി​ൻ ചു​വ​ട്ടി​ലെ പ്ര​ണ​യ’​ത്തി​ലെ മാ​ളു ക്ലി​ക്കാ​യതോടെ പ്രാ​ർ​ഥ​ന ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു​തു​ട​ങ്ങി.

മെ​ന്‍റ​റാ​ണു ജ​യ​സൂ​ര്യ

ആ​ശാ​ശ​ര​ത്തുമായുള്ള മുഖസാ ദൃശ്യമാണ് ‘പ ു​ള്ളി​ക്കാ​ര​ൻ സ്റ്റാ​റാ’ സി​നി​മ​യി​ൽ ആ നടിയുടെ ബാ​ല്യ​കാ​ലം ചെ​യ്യാ​ൻ തു​ണ​യാ​യ​തെന്നു പ്രാ​ർ​ഥ​ന.

ര​ഞ്ജി​ത് ശ​ങ്ക​ർ – ജ​യ​സൂ​ര്യ സി​നി​മ ഞാ​ൻ മേ​രി​ക്കു​ട്ടി​യി​ൽ ജു​വ​ൽ​മേ​രി​യു​ടെ മ​ക​ളു​ടെ വേ​ഷം. സി​നി​മ​യി​ൽ ഏ​റെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന വ്യ​ക്തി​യാ​ണു ജ​യ​സൂ​ര്യ​യെ​ന്നു പ്രാ​ർ​ഥ​ന പറയുന്നു: ‘മെ​ന്‍റ​റാ​യി ക​രു​തു​ന്നു.

ഏ​റെ പോ​സി​റ്റീ​വാ​യ കാ​ര്യ​ങ്ങ​ളാണ് അദ്ദേഹം എപ്പോഴും എന്നോടു സംസാരിക്കു ന്നത്. ഏ​റെ ഡൗ​ണ്‍ റ്റു ​എ​ർ​ത്താ​ണ്.
അ​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ​യും ഫാ​മി​ലി​യു​ടെ​യും കൂ​ടെ ഇ​ത്ര​യും ക​ന്പ​നി​യാ​കാ​നാ​യ​ത്. ’

ലൂ​സി​ഫ​ർ

‘ഞാ​ൻ മേ​രി​ക്കു​ട്ടി’ ക​ണ്ടാ​ണ് പൃ​ഥ്വി​രാ​ജ് പ്രാ​ർ​ഥ​ന​യെ ലൂ​സി​ഫ​റി​ലേ​ക്കു വി​ളി​ച്ച​ത്. അ​തി​ൽ ഇ​ന്ദ്ര​ജി​ത്തി​ന്‍റെ മ​ക​ളു​ടെ വേ​ഷം. ‘ ലാ​ലേ​ട്ട​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു ഓ​ഡി​ഷ​ൻ.

അ​വി​ടെ​വ​ച്ചാ​ണു രാ​ജു​വേ​ട്ട​നെ ക​ണ്ട​ത്. ഇ​ന്ദ്ര​ജി​ത്തി​ന്‍റെ മ​ക​ളു​ടെ പേ​രും പ്രാ​ർ​ഥ​ന​യെ​ന്നാ​ണെ​ന്നു രാ​ജു​വേ​ട്ട​ൻ പ​റ​ഞ്ഞു.

ക്ലൈ​മാ​ക്സി​ൽ അ​മ്മ​യും മ​ക​ളും ഓ​ർ​ഫ​നേ​ജി​ലു​ണ്ടെ​ന്ന് ഇ​ന്ദ്ര​ജി​ത്ത് സാ​ർ പ​റ​യു​ന്ന സീ​നി​ലാ​ണ് എ​ന്‍റെ ക​ഥാ​പാ​ത്രം വ​രു​ന്ന​ത്.

ശി​വ​ദച്ചേച്ചി​യാ​ണ് അ​മ്മ​യാ​യി വേ​ഷ​മി​ട്ട​ത് ’- പ്രാ​ർ​ഥ​ന പ​റ​യു​ന്നു. പി​ന്നീ​ട് ഇ​ട്ടി​മാ​ണി മെ​യ്ഡ് ഇ​ൻ ചൈ​ന​യി​ൽ ജോ​ണി​ആ​ന്‍റ​ണി​യു​ടെ മ​ക​ളായും പ്രാ​ർ​ഥ​ന സ്ക്രീ​നി​ലെ​ത്തി.

ഇൻഷയാകാനുള്ള തയാറെടുപ്പ്

ഓ​ഡി​ഷ​നെ​ത്തി​യ​പ്പോ​ൾ ഡ​യ​റ​ക്ട​ർ ഡോ.​സി​ജു ഇ​ൻ​ഷ​യി​ലെ ഒ​ന്നു രണ്ടു സീ​നുകൾ പ്രാ​ർ​ഥ​ന​യെ​ക്കൊ​ണ്ട് ചെ​യ്യി​പ്പി​ച്ചുനോക്കി. സെ​ല​ക്ടാ​വ​ണേ എ​ന്നാ​യി​രു​ന്നു മ​ട​ങ്ങു​ന്പോ​ൾ അ​വ​ളു​ടെ പ്രാ​ർ​ഥ​ന. ഇ​ൻ​ഷ​യു​ടെ യാ​ത്ര​ക​ൾ​ക്കൊ​പ്പം ചേ​രാ​ൻ പ്രാ​ർ​ഥ​ന റെ​ഡി​യാ​യി​രു​ന്നു. ഏ​റ്റ​വും ചല​ഞ്ചിം​ഗ് ആ​യി ചെ​യ്ത മൂ​വി​യാ​ണ് ഇ​ൻ​ഷ​യെ​ന്ന് പ്രാ​ർ​ഥ​ന.

‘വീ​ൽ​ചെ​യ​ർ പ​രി​ശീ​ലി​ക്കാ​നും കൊ​ച്ചി സ്ളാം​ഗി​ൽ ഡ​യ​ലോ​ഗ് ​പഠിക്കാനും മൂ​ന്നു​മാ​സ​മെ​ടു​ത്തു. കു​റ​ച്ചു​നാ​ൾ കൊ​ച്ചി​യി​ലെ അ​മ്മ​വീ​ട്ടി​ൽ പോ​യി​നി​ന്ന് കൊ​ച്ചി സ്ളാം​ഗ് വ​ശ​മാ​ക്കി. ഡയലോഗ് പഠിച്ചെടുക്കാന്‌ സി​ജു​സാ​റി​ന്‍റെ ഹെ​ൽ​പ്പു​​ണ്ടാ​യി.

’ അ​മ്മ​യാ​യി വേ​ഷ​മി​ട്ട ആ​ര്യ സ​ലിം, അ​മ്മൂ​മ്മ​യാ​യി അ​ഭി​ന​യി​ച്ച രാ​ജേ​ശ്വ​രി ശശികുമാർ, മാ​മ​നാ​യി വേ​ഷ​മി​ട്ട അ​നി​ൽ പെ​രു​ന്പ​ളം, കുഞ്ഞാ ലിക്ക യായി വരുന്ന സുരേഷ് നെല്ലിക്കോട്, ഇസ്മയിലായി വേഷമിട്ട മനേക്ഷ, കൂ​ട്ടു​കാ​രാ​യി വേ​ഷ​മി​ട്ട ആ​ദി​ത്യ, അ​ന​ന്തു, മെ​ബി​ൻ…​എ​ല്ലാ​വ​രും വ​ലി​യ സ​പ്പോ​ർ​ട്ടാണു തന്നതെന്നു പ്രാ​ർ​ഥ​ന പ​റ​യു​ന്നു.

അവാർഡ്

വീ​ൽ​ചെ​യ​റി​ൽ ക​ഴി​യു​ന്ന ഇ​ൻ​ഷ​യ്ക്കു ക​ട​ലു​കാ​ണാ​ൻ വ​ലി​യ മോ​ഹം. നിര വധിയായിരുന്നു പ്രതിസന്ധികൾ. അതൊക്കെ മ​റി​ക​ട​ന്ന് അവൾ ന​ട​ത്തു​ന്ന പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ​യാ​ണു സി​നി​മ. കൂ​ട്ടു​കാ​ർ​ക്കൊ​പ്പ​മു​ള്ള അ​വ​ളു​ടെ യാ​ത്ര​യു​ടെ ക​ഥ​യാ​ണ​ത്.

ഷൂട്ടിംഗ് ദിനങ്ങൾ നന്നായി എൻ ജോയ് ചെയ്തെന്നു പ്രാർഥന: ‘ഞ​ങ്ങ​ൾ വ​ള്ള​ത്തി​ൽ പോ​കു​ന്ന ഒ​രു സീ​നു​ണ്ട്.

മ​ഴ​യി​ൽ വ​ള്ളം ആ​ടി​യു​ല​ഞ്ഞ് എ​ല്ലാ​വ​രും വെ​ള്ള​ത്തി​ൽ വീ​ണു. വീ​ൽ​ചെ​യ​ർ എ​ന്‍റെ മു​ക​ളി​ലേ​ക്കും. കാ​ലി​ൽ ചെ​റി​യ പൊ​ട്ട​ലു​ണ്ടാ​യി. സി​ജു​സാ​ർ ഡോ​ക്ട​റു​മാ​യ​തി​നാ​ൽ മ​രു​ന്നു​മാ​യി കൂ​ടെ​നി​ന്നു.’

‘ഇ​ൻ​ഷ കാ​ണാ​ൻ തി​യ​റ്റ​റി​ൽ ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ളു​ള്ള ര​ണ്ടു കു​ട്ടി​ക​ൾ വന്നി​രു​ന്നു. സി​നി​മ ക​ഴി​ഞ്ഞ് അ​വ​ർ ന​ല്കി​യ സ്നേ​ഹ​ത്തി​ന​പ്പു​റം എ​നി​ക്കു മ​റ്റൊ​ര​വാ​ർ​ഡ് കി​ട്ടാ​നി​ല്ല’- പ്രാ​ർ​ഥ​ന യായി ഈ ​വാ​ക്കു​ക​ൾ.

ഫു​ൾ​ടൈം വീ​ൽ​ചെ​യ​റി​ൽ

ഇ​ൻ​ഷ​യെ അ​ക്ഷ​ര​ങ്ങ​ളി​ൽ വ​ര​ച്ച ഡോ. ​സി​ജു​വി​ന്‍റെ ജീ​വി​തം ശ​രീ​ര​പേ​ശി​ക​ളു​ടെ ബ​ലം കു​റ​യു​ന്ന സ്പൈ​ന​ൽ മ​സ്കു​ല​ർ അ​ട്രോ​ഫി​യെ​ത്തു​ട​ർ​ന്ന് ആ​റു വ​ർ​ഷ​മാ​യി വീ​ൽ​ചെ​യ​റി​ലാ​ണ്.

‘എ​നി​ക്ക് ആ​ക്്ഷ​നും ക​ട്ടും പ​റ​യു​ന്ന സാ​റി​ന്‍റെ അ​വ​സ്ഥ​യും ഇ​ൻ​ഷ​യു​ടെ അ​വ​സ്ഥ​യും ഒ​ന്നു ത​ന്നെ​യാ​ണ്. മു​ന്നി​ലി​രി​ക്കു​ന്ന സാറിനെ​ക്ക​ണ്ട് അ​ഭി​ന​യി​ക്കു​ക​യാ​യി​രു​ന്നു. കൈ ​കാ​ലു​ക​ളു​ടെ ച​ല​ന​ങ്ങ​ളാ​ണു ഞാ​ൻ ശ്ര​ദ്ധി​ച്ച​ത്.

വീ​ൽ​ചെ​യ​റി​ൽ കാ​ൽ വ​യ്ക്കു​ന്പോ​ൾ ഒ​ട്ടും കു​ലു​ങ്ങാ​ൻ പാ​ടി​ല്ല. സെ​റ്റി​ൽ ഞാ​ൻ ഫു​ൾ​ടൈം വീ​ൽ​ചെ​യ​റി​ലാ​യി​രു​ന്നു.

വീ​ൽ​ചെ​യ​ർ ജീ​വി​തം റ​ഫ​ർ ചെ​യ്യാ​ൻ സാ​ർ അ​യ​ച്ചു​ത​ന്ന വീ​ഡി​യോ​ക​ൾ സ​ഹാ​യ​ക​മാ​യി’ – കെഎസ്ഇ​ബി ഓ​ഫീ​സ​റാ​യ അച്ഛൻ സ​ന്ദീ​പി​നും അ​മ്മ ഉ​ണ്ണി​മാ​യ​യ്ക്കു​മൊ​പ്പം മാ​ള​യി​ലെ വീ​ട്ടി​ലി​രു​ന്ന് പ്രാ​ർ​ഥ​ന പ​റ​യു​ന്നു.

സി​വ​പ്പ് മ​ഞ്ച​ൾ പ​ച്ചൈ

ഇ​ൻ​ഷ​യ്ക്കു ശേ​ഷം പ്രാ​ർ​ഥ​ന അ​ഭി​ന​യി​ച്ച​തു ചൈ​ൽ​ഡ് അ​ബ്യൂ​സ് പ്ര​മേ​യ​മാ​യ ജെ​യ് ജി​തി​ൻ പ്ര​കാ​ശി​ന്‍റെ ക​ണ്‍​ഫെ​ഷ​ൻ​സ് ഓ​ഫ് എ ​കു​ക്കൂ​വി​ൽ. കു​ട്ടി​ക​ളു​ടെ കു​ന്പ​സാ​ര​മെ​ന്ന് അ​ർ​ഥം.

അ​തി​ലെ ക​ഥാ​പാ​ത്രം അ​ന്ന. പ്രൈം ​റീ​ൽ​സ് റീ​ലീ​സ്. അ​ര​വി​ന്ദ് രാ​ജേ​ന്ദ്ര​ന്‍റെ ഫാ​ദ​ർ പ്രോ​മി​സ് എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യി​ലും പ്രാ​ർ​ഥ​ന​യു​ടെ അ​ഭി​ന​യ​മു​ദ്ര​ക​ൾ പ​തി​ഞ്ഞു.

പി​ച്ചൈ​ക്കാ​ര​ൻ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ ശ​ശി​യു​ടെ സി​വ​പ്പ് മ​ഞ്ച​ൾ പ​ച്ചൈ​ലൂ​ടെ​യാ​ണ് പ്രാ​ർ​ഥ​ന ത​മി​ഴി​ലെ​ത്തി​യ​ത്. അ​തി​ലെ ഹീ​റോ​യി​ൻ ലി​ജോ​മോ​ളാ​ണ് പ്രാ​ർ​ഥ​ന​യു​ടെ പേ​രു നി​ർ​ദേ​ശി​ച്ച​ത്. പ്രേ​മ​സൂ​ത്ര​ത്തി​ൽ ലി​ജോ​മോ​ളു​ടെ കു​ട്ടി​ക്കാ​ലം ചെ​യ്ത​തു പ്രാ​ർ​ഥ​ന​യാ​ണ്.

അ​യ്യ ഉ​ള്ളെ​ൻ അ​യ്യ

ദശാവതാരം, തെനാലി, പടയപ്പ തുടങ്ങിയ ഹിറ്റുകളുടെ സംവിധായ കൻ കെ.​എ​സ്.​ര​വി​കു​മാ​ർ അ​ഭി​ന​യി​ച്ച കു​ട്ടി​ക​ളു​ടെ ചി​ത്രം ‘അ​യ്യ ഉ​ള്ളെ​ൻ അ​യ്യ​’ യി​ൽ പ്രാ​ർ​ഥ​ന ഹീ​റോ​യി​നാ​യി.

ത​മി​ഴി​ൽ വി​ജ​യ് ആ​ന്‍റ​ണി – റി​തി​ക സിം​ഗ് സി​നി​മ​യി​ലാ​ണ് പ്രാർഥന ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്; വി​ജ​യ് ആ​ന്‍റ​ണി​യു​ടെ മ​ക​ളു​ടെ റോ​ളി​ൽ. സ​ത്യ​രാ​ജി​നൊ​പ്പം ഒ​രു വെ​ബ്സീ​രി​സി​ലും പ്രാ​ർ​ഥ​ന വേ​ഷ​മി​ടു​ന്നു.

‘വി​കൃ​തി’ ഡ​യ​റ​ക്ട​ർ എം​സി ജോ​സ​ഫി​ന്‍റെ പുതിയ ചിത്രത്തി ലാണ് പ്രാ​ർ​ഥ​ന ഇ​നി അ​ഭി​ന​യി​ക്കു​ന്ന​ത്; മ​ധു​ബാ​ല, അ​ന്ന​ബെ​ൻ, അ​ർ​ജു​ൻ അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർക്കൊപ്പം.

മാ​ള​യി​ലെ ഡോ. ​രാ​ജു ഡേ​വി​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ നി​ന്നു​ള്ള സ​പ്പോ​ർ​ട്ടാ​ണ് പ​ഠ​ന​വും സി​നി​മ​യും ഒ​ന്നി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നു പ്രാ​ർ​ഥ​ന പ​റ​യു​ന്നു.

Related posts

Leave a Comment