അ​ഷ്ട​മു​ടി​ക്കാ​യ​ലി​ല്‍ അ​ടി​ഞ്ഞു കൂ​ടിയ മൂന്ന് ടണ്ണോളം മാലിന്യം കായലില്‍ നിന്ന് ശേഖരിച്ച് കക്ക വാരല്‍ തൊഴിലാളികള്‍

കൊല്ലം: അ​ഷ്ട​മു​ടി​ക്കാ​യ​ലി​ല്‍ അ​ടി​ഞ്ഞു കൂ​ടു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി രം​ഗ​ത്തി​റ​ങ്ങി​യ ക​ക്ക വാ​ര​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ പു​തി​യ മാ​തൃ​ക​യാ​യി.

രാ​ജ്യാ​ന്ത​ര അം​ഗീ​കാ​രം നേ​ടി​യ അ​ഷ്ട​മു​ടി ക​ക്ക സ​മ്പ​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന മാ​ലി​ന്യം നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യു​ന്ന​തി​ന് ക​ക്ക വാ​ര​ല്‍ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ (സി​ഐടി​യു) അം​ഗ​ങ്ങ​ളാ​യ ഇ​രു​ന്നോ​ളം പേ​രാ​ണ് രാ​വി​ലെ കാ​വ​നാ​ട് മു​ക്കാ​ട് പ​ള്ളി കാ​യ​ല്‍ വാ​ര​ത്ത് നി​ന്ന് നൂ​റോ​ളം ചെ​റു​വ​ള്ള​ങ്ങ​ളി​ല്‍ തി​രി​ച്ച​ത്. ഹ​രി​ത കേ​ര​ള മി​ഷ​ന്‍റേ​യും ശു​ചി​ത്വ മി​ഷ​ന്‍റേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി.

തേ​വ​ള​ളി പാ​ലം മു​ത​ല്‍ ക​ട​വൂ​ര്‍, പെ​രു​മ​ണ്‍, അ​രി​ന​ല്ലൂ​ര്‍, മ​ണ്‍​ട്രോ​തു​രു​ത്ത്, തോ​പ്പി​ല്‍​ക​ട​വ്, കാ​വ​നാ​ട്, മു​ക്കാ​ട്, ക​ല്ലു​പു​റം, മു​കു​ന്ദ​പു​രം, ത​ല​മു​കി​ല്‍, ച​വ​റ തെ​ക്കും​ഭാ​ഗം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​യി​രു​ന്നു മാ​ലി​ന്യ ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്.

കാ​മ്പ​യിന്‍റെ ഉ​ദ്ഘാ​ട​നം മേ​യ​ര്‍ വി.​രാ​ജേ​ന്ദ്ര​ബാ​ബു​വും വ​ള്ള​ങ്ങ​ളു​ടെ ഫ്‌​ളാ​ഗ് ഓ​ഫ് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​നും നി​ര്‍​വ​ഹി​ച്ചു.വൈ​കു​ന്നേ​രം മു​ക്കാ​ട് പ​ള​ളി​ക്ക​ട​വി​ല്‍ തി​രി​കെ എ​ത്തി​യ വ​ള്ള​ങ്ങ​ള്‍ കാ​യ​ലി​ല്‍​നി​ന്നും ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി. ​രാ​ധാ​മ​ണി ഏ​റ്റു​വാ​ങ്ങി കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ സ​ജ്ജ​മാ​ക്കി​യ വാ​ഹ​ന​ങ്ങ​ളി​ല്‍ നീ​ണ്ട​ക​ര ഹാ​ര്‍​ബ​റി​ലെ ഷ്രെ​ഡിം​ഗ് യൂ​ണി​റ്റി​ലേ​ക്ക് മാ​റ്റി. മൂ​ന്നു ട​ണ്ണോ​ളം പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​മാ​ണ് ശേ​ഖ​രി​ച്ച​ത്.

കൊ​ല്ലം ജി​ല്ലാ ക​ക്കാ​വാ​ര​ല്‍ തൊ​ഴി​ലാ​ളി​യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് യേ​ശു​ദാ​സ​ന്‍, സെ​ക്ര​ട്ട​റി മ​ത്തി​യാ​സ് അ​ഗ​സ്റ്റി​ന്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ പി. ​ഷാ​ജി, ഹാ​ര്‍​ബ​ര്‍ എ​ഞ്ചി​നീ​യ​റിം​ഗ് വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ വി.​കെ. ലോ​ട്ട​സ് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി.​ടി സു​രേ​ഷ് കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ര​മേ​ഷ് ശ​ശി​ധ​ര​ന്‍ ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി. ​സു​ധാ​ക​ര​ന്‍, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ഐ​സ​ക്ക്, ഫാ. ​ജെ.​ആ​ന്‍റ​ണി, കൗ​ണ്‍​സി​ല​ര്‍ ജ​ന​റ്റ് ഹ​ണി, വി.​കെ. അ​നി​രു​ദ്ധ​ന്‍, മ​ധു​സൂ​ദ​ന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts