താലിബാനിൽ ചേരാൻ വീടുവിട്ടിറങ്ങിയ കൗമാരക്കാരിയെ കാണാതായി! പാസ്‌പോര്‍ട്ടും സിവില്‍ ഐഡിയും കാണാനില്ല; പിതാവിന്റെ പരാതിയില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍..

കുവൈത്ത് സിറ്റി : താലിബാനില്‍ ചേരാനായി വീടു വിട്ടിറങ്ങിയ കൗമാരക്കാരിക്കായി തിരച്ചില്‍ ശക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് താലിബാനിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്ന് കത്തെഴുതിവച്ച ശേഷം അപ്രത്യക്ഷമായ 15 കാരി പാക്കിസ്ഥാനി പെൺകുട്ടിയെയാണ് കാണാതായതായത്.

മകളുടെ പാസ്‌പോര്‍ട്ടും സിവില്‍ ഐഡിയും കാണാനില്ലെന്നും തനിക്ക് അയച്ച വാട്‌സാപ്പ് സന്ദേശവും പിതാവ് പോലിസിനു കൈമാറി.

അതിനിടെ പെണ്‍കുട്ടി കുവൈറ്റ് വിട്ടിട്ടില്ലെന്നും സാൽമിയയിലാണെന്നും വാര്‍ത്തകളുണ്ട്. പെണ്‍കുട്ടിക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയതായും തിരച്ചില്‍ നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു.

പാക്കിസ്ഥാനില്‍ നിന്നും അതിര്‍ത്തി വഴി അഫ്ഗാനിലേക്ക് കടക്കാനാണ് പെണ്‍കുട്ടി പദ്ധതിയിട്ടതെന്നാണ് വിവരം.

റിപ്പോർട്ട്: സലിം കോട്ടയിൽ

Related posts

Leave a Comment