പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യു​ടെ അ​ശ്ലീ​ല ഫോ​ട്ടോ പോ​ണ്‍​സൈ​റ്റു​ക​ളി​ല്‍ പോ​സ്റ്റ് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ​ഹ​പാ​ഠി ത​ട്ടി​യ​ത് 15 ല​ക്ഷം ! പ​രാ​തി ന​ല്‍​കി വി​ദ്യാ​ര്‍​ഥി​നി​യു​ടെ അ​മ്മ…

വി​ദ്യാ​ര്‍​ഥി​നി​യു​ടെ അ​ശ്ലീ​ല ഫോ​ട്ടോ പോ​ണ്‍ സൈ​റ്റു​ക​ളി​ല്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി 15 ല​ക്ഷം രൂ​പ ത​ട്ടി​യ​താ​യി പ​രാ​തി.

പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ത്ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി​യും മാ​താ​പി​താ​ക്ക​ളും ചേ​ര്‍​ന്ന് സ​ഹ​പാ​ഠി​യാ​യ പെ​ണ്‍​കു​ട്ടി​യെ​യും വീ​ട്ടു​കാ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ​താ​യാ​ണ് പ​രാ​തി.

പ​രാ​തി​ക്കാ​രി​യു​ടെ മ​ക​ളും പ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ കൂ​ട്ടു​നി​ന്ന പെ​ണ്‍​കു​ട്ടി​യും ഞീ​ഴൂ​രി​ലെ ഒ​രു സ്‌​കൂ​ളി​ലെ പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളും കൂ​ട്ടു​കാ​രി​ക​ളു​മാ​ണ്.

കൂ​ട്ടു​കാ​രി​യു​ടെ അ​ശ്ലീ​ല ഫോ​ട്ടോ​ക​ള്‍ ചി​ല​രു​ടെ കൈ​വ​ശ​മു​ണ്ടെ​ന്നും ഇ​ത് മോ​ശം സൈ​റ്റു​ക​ളി​ല്‍ ഇ​ടാ​തി​രി​ക്കാ​ന്‍ അ​വ​ര്‍​ക്ക് പ​ണം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക്കാ​രി​യെ പ​ല​ത​വ​ണ ഫോ​ണി​ല്‍ വി​ളി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നു പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ഭ​യ​ന്നു​പോ​യ കു​ടും​ബം പ്ര​ശ്ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നാ​യി പ​ണം ന​ല്‍​കി. പ​ല​ത​വ​ണ​യാ​യി 15 ല​ക്ഷ​ത്തോ​ളം രൂ​പ ഇ​വ​ര്‍ ത​ട്ടി​ച്ചെ​ടു​ത്ത​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ അ​പ്പ​ന്‍ ക​വ​ല​യ്ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ത്ഥി​നി​ക്കും മാ​താ​പി​താ​ക്ക​ള്‍​ക്കും എ​തി​രെ​യാ​ണ് സ​ഹ​പാ​ഠി​യു​ടെ മാ​താ​വ് സൈ​ബ​ര്‍ സെ​ല്ലി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കൂ​ട്ടു​കാ​രി​യു​ടെ​യും കു​ടും​ബ​ത്തി​ന്റെ​യും ഭീ​ഷ​ണി ഏ​റി​യ​തോ​ടെ മ​ക​ള്‍ പ​ഠി​പ്പ് നി​ര്‍​ത്തു​ക​യും വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ന്‍ പോ​ലും ഭ​യ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന സ്ഥി​തി വ​ന്ന​തോ​ടെ​യാ​ണ് മാ​താ​വ് പ​രാ​തി ന​ല്‍​കി​യ​ത്.

പോ​ലീ​സ് പ​രാ​തി​ക്കാ​രി​യു​ടെ​യും മ​ക​ളു​ടെ​യും മൊ​ഴി​യെ​ടു​ത്തു. ഫോ​ണു​ക​ളും പ​രി​ശോ​ധി​ച്ചു.

Related posts

Leave a Comment