ഓ​ണ​ക്കി​റ്റി​ലെ പ​പ്പ​ടം; സാ​ന്പി​ൾ പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത വ​സ്തു​ക്ക​ളി​ല്ലെന്ന് സ​പ്ലൈ​കോ


കാ​ക്ക​നാ​ട്: ഓ​ണ​ക്കി​റ്റി​ല്‍ വി​ത​ര​ണം ചെ​യ്ത പ​പ്പ​ട​ത്തി​ന്‍റെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം നി​രോ​ധി​ച്ചി​ട്ടു​ള​ള വ​സ്തു​ക്ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് സ​പ്ലൈ​കോ.

വി​വി​ധ ഡി​പ്പോ​ക​ളി​ല്‍ നി​ന്നും സാ​മ്പി​ളെ​ടു​ത്ത് ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ ലാ​ബി​ല്‍ പ​രി​ശോ​ധ​ന​ക്ക​യ​ച്ച 14 സാ​മ്പി​ളി​ല്‍ മൂ​ന്നെ​ണ്ണ​ത്തി​ന്‍റെ ഫ​ലം വ​ന്ന​തി​ലാ​ണ് ഭ​ക്ഷ്യ സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം നി​രോ​ധി​ച്ചി​ട്ടു​ള​ള രാ​സ​വ​സ്തു​ക്ക​ളൊ​ന്നും ചേ​ർ​ന്നി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

 ഇ​ന്ത്യ​ന്‍ സ്റ്റാ​ന്‍​ഡേ​ര്‍​ഡ് 2639 അ​ടി​സ്ഥാ​ന​മാ​ക്കി ത​യാ​റാ​ക്കി​യ ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ചാ​ണ് പ​പ്പ​ട​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ച്ചി​ട്ടു​ള​ള​ത്.

ലാ​ബ് പ​രി​ശോ​ധ​നാ ഫ​ല​ത്തി​ല്‍ ഈ​ര്‍​പ്പം, ജ​ലാം​ശ​ത്തി​ന്‍റെ പി​എ​ച്ച്, ക്ഷാ​രാം​ശം എ​ന്നി​വ നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ത്തി​നേ​ക്കാ​ള്‍ അ​ല്പം കൂ​ടു​ത​ലു​ള​ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​പ്പ​ട​ത്തി​ന്‍റെ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി സ​ര്‍​ക്കാ​ര്‍ അ​ന​ലി​റ്റി​ക്ക​ല്‍ ലാ​ബി​ലും അ​യ​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment