ഓ​ണ്‍​ലൈ​ന്‍ സി​റ്റിം​ഗിനിടെ ബാ​ത്ത്റൂ​മി​ല്‍നിന്നു ഷേവിംഗുമായി യുവാവ്; ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറൽ; അന്വേഷിക്കാൻ ഉത്തരവിട്ട് കോടതി

കൊ​​​ച്ചി: ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഓ​​​ണ്‍​ലൈ​​​ന്‍ സി​​​റ്റിം​​​ഗ് പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ബാ​​​ത്ത്റൂ​​​മി​​​ല്‍നി​​​ന്ന് ഷേ​​​വ് ചെ​​​യ്യു​​ന്ന നി​​ല​​യി​​ൽ ഒ​​​രാ​​​ള്‍ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​യി.

ജ​​​സ്റ്റീ​​​സ് വി.​​​ജി. അ​​​രു​​​ണി​​​ന്‍റെ ബെ​​​ഞ്ചി​​​ലാ​​​ണ് അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ ഇ​​​ത്ത​​​ര​​​മൊ​​​രു സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യ​​​ത്. ബാ​​​ത്ത്റൂ​​​മി​​​ല്‍ ന​​​ട​​​ന്നു​​കൊ​​​ണ്ട് ഷേ​​​വ് ചെ​​​യ്യു​​​ന്ന​​​തി​​​നൊ​​​പ്പം ഇ​​​യാ​​​ള്‍ ഓ​​ൺ​​ലൈ​​നി​​ൽ കോ​​​ട​​​തി ന​​​ട​​​പ​​​ടി​​​ക​​​ളും വീ​​​ക്ഷി​​​ക്കു​​​ക​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ഇ​​​ത് ജ​​​ഡ്ജി​​യു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടി​​ല്ല.

ബാ​​​ത്ത്റൂ​​​മി​​​ല്‍നി​​​ന്ന് ഓ​​​ണ്‍​ലൈ​​​നാ​​​യി കോ​​​ട​​​തി ന​​​ട​​​പ​​​ടി​​​യി​​​ല്‍ ക​​​യ​​​റി​​​യ വ്യ​​​ക്തി​​​യു​​​ടെ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പി​​​ന്നീ​​​ട് വാ​​​ട്ട്‌​​​സാ​​​പ്പി​​​ൽ ഉ​​​ള്‍​പ്പെ​​​ടെ പ്ര​​​ച​​​രി​​​ച്ചു. ഇ​​​തോ​​​ടെ സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​യി. അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മു​​​ത​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി പൂ​​​ര്‍​ണ​​​മാ​​​യും ഓ​​​ണ്‍​ലൈ​​​ന്‍ സി​​​റ്റിം​​​ഗി​​​ലാ​​​ണ് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​റി​​​ല്‍ ഒ​​​രാ​​​ള്‍ ഷ​​​ര്‍​ട്ടി​​​ടാ​​​തെ ഓ​​​ണ്‍​ലൈ​​​ന്‍ കോ​​​ട​​​തി​​​യി​​​ല്‍ ക​​​യ​​​റി​​​യ​​​ത് കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ര്‍​ശ​​​ന​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കി​​​യി​​​രു​​​ന്നു. അ​​​ന്ന് ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ഇ​​​തു കോ​​​ട​​​തി​​​യാ​​​ണെ​​​ന്നും സ​​​ര്‍​ക്ക​​​സോ സി​​​നി​​​മ​​​യോ അ​​​ല്ലെ​​​ന്ന് ഓ​​​ര്‍​ക്ക​​​ണ​​​മെ​​​ന്നും അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Related posts

Leave a Comment