ക​ല​ശ​ലാ​യ വ​യ​റു​വേ​ദ​ന​! 36 കാ​രി​യു​ടെ വ​യ​റ്റി​ൽ​നി​ന്നും ഏ​ഴ​ര കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള മു​ഴ പു​റ​ത്തെ​ടു​ത്തു; സംഭവം അടിമാലിയില്‍

അ​ടി​മാ​ലി: മു​പ്പ​ത്തി​യാ​റു​കാ​രി​യു​ടെ വ​യ​റ്റി​ൽ​നി​ന്നും ഏ​ഴ​ര കി​ലോ​ഗ്രാം വ​രു​ന്ന മു​ഴ പു​റ​ത്തെ​ടു​ത്തു. മൂ​ന്നാ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി ക​ല​ശ​ലാ​യ വ​യ​റു​വേ​ദ​ന​യും അ​നു​ബ​ന്ധ അ​സ്വ​സ്ഥ​ത​ക​ളു​മാ​യി ഒ​രു​വ​ർ​ഷ​ത്തോ​ള​മാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ര​ണ്ടു ദി​വ​സം മു​ന്പാ​ണ് അ​ടി​മാ​ലി​യി​ലെ​ത്തി​യ​ത്. മോ​ർ​ണിം​ഗ് സ്റ്റാ​ർ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ണ്ഡാ​ശ​യ​ത്തി​ൽ മു​ഴ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ഇ​ന്ന​ലെ ഡോ. ​ജ്യോ​തി, ഡോ. ​ഭ​വ്യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലാ​ണ് വ​ലു​പ്പ​മേ​റി​യ മാം​സ​പി​ണ്ഡം പു​റ​ത്തെ​ടു​ത്ത​ത്. വി​വാ​ഹി​ത​യാ​യ ഇ​വ​ർ​ക്ക് മ​ക്ക​ളു​മു​ണ്ട്. മു​ഴ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ ലാ​ബി​ലേ​ക്ക് അ​യ​ച്ചു. യു​വ​തി സു​ഖം​പ്രാ​പി​ച്ചു​വ​രു​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Related posts