കൊച്ചി: സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി ‘ഓപ്പറേഷന് സൈഹണ്ട് 2.0’ എന്ന പേരില്‍ നടത്തിയ സ്പെഷ്യല്‍ െ്രെഡവില്‍ അറസ്റ്റിലായത് 167 പേര്. 463 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
1,220 റെയ്ഡുകള്‍ നടത്തുകയും 227 പേര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. 324 ഉപകരണങ്ങളാണ് പിടിച്ചെടുത്തത്.ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ബാങ്കിംഗ് സംവിധാനങ്ങളും ദുരുപയോഗം ചെയ്ത് രാജ്യത്തുടനീളം നടക്കുന്ന സൈബര്‍ തട്ടിപ്പുകള്‍ക്ക് പിന്തുണ നല്കുന്ന ശൃംഖലകളെ കണ്ടെത്തുകയും തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്പെഷ്യല്‍ െ്രെഡവ് നടത്തിയത്.
സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം മാര്‍ച്ച് 5ന് രാവിലെ ഏഴു മുതല്‍ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷന് പരിധികളിലും ഒരേസമയം പരിശോധനകളും റെയ്ഡുകളും തുടര്‍നടപടികളും ആരംഭിച്ചു. സൈബര്‍ ഓപ്പറേഷന്‍സ് വിംഗിന്റെ കേന്ദ്രീകൃത മേല്‍നോട്ടത്തിലും റേഞ്ച് ഡിഐജിമാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും നേതൃത്വത്തിലുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിതമായി നടപ്പിലാക്കിയത്.
സാധാരണ കേസ്അടിസ്ഥാനത്തിലുള്ള അന്വേഷണ രീതിയില്‍ നിന്ന് വ്യത്യസ്തമായി, സൈബര്‍ തട്ടിപ്പുകളുടെ സാമ്പത്തിക അടിസ്ഥാന ഘടകങ്ങളെ ലക്ഷ്യമിട്ടുള്ള ഇന്റലിജന്‍സ് അധിഷ്ഠിത സമീപനമാണ് ഈ ഓപ്പറേഷനില്‍ സ്വീകരിച്ചത്. മ്യൂള്‍ ബാങ്ക് അക്കൗണ്ടുകള്‍, തട്ടിപ്പിലൂടെ ലഭിക്കുന്ന പണം പിന്‍വലിക്കുന്ന സൗകര്യങ്ങള്‍ ഒരുക്കുന്നവര്‍, സാമ്പത്തിക ഇടനിലക്കാര്‍ എന്നിവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധനകളും നടപടികളും നടത്തിയത്.
കണ്ടെത്തിയത് 422 മ്യൂള്‍ അക്കൗണ്ടുകള്‍
ഇന്റലിജന്‍സ് വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ 422 മ്യൂള്‍ ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തുകയും 670 പേര് ചെക്ക് വഴി പണം പിന്‍വലിക്കുന്ന കേസുകളിലും 263 പേര് എ.ടി.എം പിന്‍വലിച്ച കേസുകളിലും ഉള്‍പെട്ടതായും കണ്ടെത്തി ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ വഴി ലഭ്യമായ പരാതികളും സാമ്പത്തിക ഇന്റലിജന്‍സും വിശകലനം ചെയ്താണ് പരിശോധനകള്‍ ആസൂത്രണം ചെയ്തത്.
ചെക്ക് വഴിയും എടിഎം. വഴിയും തട്ടിപ്പിലൂടെ ലഭിച്ച പണം പിന്‍വലിക്കുന്നവരെയും മ്യൂള്‍ ബാങ്ക് അക്കൗണ്ടുകള്‍ നല്കുന്നവരെയും ലക്ഷ്യമിട്ടാണ് റെയ്ഡുകളും തുടര്‍നടപടികളും നടപ്പാക്കിയത്.ഓപ്പറേഷന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങളും തെളിവുകളും തുടര്‍ അന്വേഷണങ്ങള്‍ക്കും ഭാവിയിലെ പ്രതിരോധ നടപടികള്‍ക്കും ഉപയോഗിക്കുന്നതിനായി വിശദമായി വിശകലനം ചെയ്യുകയും. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍ ഇന്റര്‍സ്റ്റേറ്റ് ലിങ്കേജിലൂടെ ബന്ധപ്പെട്ട സംസ്ഥാന പോലീസ് മേധാവികളുമായി ഏകോപനം നടത്തി ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കും.
ജാഗ്രത പാലിക്കണം
സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുജനങ്ങള്‍ ജാഗ്രതകള്‍ പാലിക്കണമെന്ന് സൈബര്‍ പോലീസ് അറിയിച്ചു. ഒടിപി, പിന്, സിവിവി, പാസ്വേഡ് തുടങ്ങിയ ബാങ്ക് വിവരങ്ങള്‍ ഒരിക്കലും മറ്റാരുമായും പങ്കുവെക്കരുത്. സംശയകരമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. പരിചയമില്ലാത്ത ‘വര്‍ക്ക് ഫ്രം ഹോം’ അല്ലെങ്കില്‍ ടാസ്ക് അടിസ്ഥാനത്തിലുള്ള ഓഫറുകളില്‍ ജാഗ്രത പാലിക്കുകയും വേണം.
ഓരോ അക്കൗണ്ടിനും വ്യത്യസ്തവും ശക്തവുമായ പാസ്വേഡുകള് ഉപയോഗിക്കുകയും ടു ഫാക്ടര്‍ ഓഥന്റിക്കേഷന്പോലുള്ള സുരക്ഷാ സംവിധാനം സജീവമാക്കുകയും ചെയ്യുന്നത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കും. സംശയകരമായ സൈബര്‍ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ 1930 എന്ന ഹെല്പ്ലൈന് നമ്പറില്‍ ബന്ധപ്പെടുകയോ https://cybercrime.gov.in? എന്ന വെബ്സൈറ്റ് വഴി പരാതി നല്‍കുകയോ ചെയ്യണം.
