ച​രി​ത്രവിജയവുമായി ഒസാക; ഫൈനലിൽ സെറീന എതിരാളി

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ ച​രി​ത്ര​ത്തി​ല്‍ ഫൈ​ന​ലി​ലെ​ത്തു​ന്ന ആദ്യ ജാ​പ്പ​നീ​സ് വ​നി​താ താ​ര​മെ​ന്ന ബ​ഹു​മ​തി ന​വോ​മി ഒ​സാ​ക സ്വ​ന്ത​മാ​ക്കി. ഒസാക സെമി ഫൈ​ന​ലി​ൽ അ​മേ​രി​ക്ക​യു​ടെ മാ​ഡി​സ​ണ്‍ കീ​സി​നെ കീ​ഴ​ട​ക്കിയത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് ഒ​സാ​ക്ക​യു​ടെ ജ​യം. സ്കോ​ർ: 6-2,6-4.

അ​മേ​രി​ക്ക​യു​ടെ സെ​റീ​ന വി​ല്യം​സാണ് ഫൈനലിൽ ഒ​സാ​കയുടെ എതിരാളി. ലാ​ത്‌​വി​യ​ൻ താ​രം അ​നാ​സ്താ​സ്യ സെ​വ​സ്തോ​വ​യെ 6-3, 6-0ന് ​തോ​ല്‍​പ്പി​ച്ചാ​ണ് സെ​റീ​ന ഫൈ​ന​ലി​ൽ എ​ത്തി​യ​ത്. ഒ​റ്റ ഗെ​യിം​പോ​ലും വ​ഴ​ങ്ങാ​തെ​യാ​ണ് ര​ണ്ടാം സെ​റ്റ് സ്വ​ന്ത​മാ​ക്കി​യ​ത്.

ആ​ദ്യ ഗ്രാ​ൻ​ഡ് സ്ലാം ​ഫൈ​ന​ലി​നാ​ണ് ഒ​സാ​ക ഒ​രു​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം, മു​പ്പ​ത്തി​യൊ​ന്നാം ഗ്രാ​ൻ​ഡ്സ്ലാം ഫൈ​ന​ലി​നാ​ണ് സെ​റീ​ന ഇ​റ​ങ്ങു​ന്ന​ത്. ജ​യി​ച്ചാ​ൽ മാ​ർ​ഗ​റ​റ്റ് കോ​ർ​ട്ടി​ന്‍റെ 24 ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ട​ങ്ങ​ളെ​ന്ന റി​ക്കാ​ർ​ഡി​നൊ​പ്പം എ​ത്താ​നാ​വും.

Related posts