പി. ജെ. ജോസഫ് സ്വിസ് കമ്പനിയുമായി 1000 കോടിയുടെ ധാരണ ഉണ്ടാക്കിയിരുന്നു; മലപ്പുറം തെരഞ്ഞെടുപ്പ് ഫലത്തേക്കുറിച്ച് കോടിയേരിയുടെ പ്രസ്താവന പിണറായിയെ ഉന്നംവച്ച്;പി.സി. ജോര്‍ജ്

george600കോഴിക്കോട്: മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമെന്ന പ്രചാരണം മുന്‍ മന്ത്രി പി. ജെ ജോസഫിന്റെ നാടകമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. പുതിയ അണക്കെട്ടിനു വേണ്ടി സ്വിസ് കമ്പനിയുമായി 1000 കോടി രൂപയുടെ ധാരണ ഉണ്ടാക്കിയതിനു ശേഷമാണ് ജോസഫ് ഡാം പൊട്ടുമെന്ന് പ്രചരിപ്പിച്ചതെന്നും പിസി ആ്‌രോപിക്കുന്നു. ഉമ്മന്‍ ചാണ്ടികെ.എം.മാണി, കുഞ്ഞാലിക്കുട്ടി മുക്കോണമുന്നണിയില്‍ മൂന്നുപേരും നല്ല കച്ചവടക്കാരാണെന്നും പി.സി.ജോര്‍ജ് കുറ്റപ്പെടുത്തി. സ്വതന്ത്ര ബസ് തൊഴിലാളി യൂണിയന്റെ ബഹുജനകണ്‍വെന്‍ഷനും സമരപ്രഖ്യാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ്(എം)മുന്‍പാലക്കാട് ജില്ലാ പ്രസിഡന്റ് എ.വി.മാണിയ്‌ക്കൊപ്പമാണ് ഇതിനായി ജോസഫ് സിറ്റ്‌സര്‍ലാന്റിലെത്തിയത്.

കച്ചവടമുറപ്പിച്ച് കമ്മീഷന്‍ കൈപ്പറ്റിയ ശേഷമാണ് അണക്കെട്ട് പൊട്ടുമെന്ന തരത്തില്‍ നാടകം കളിച്ചത്. സ്വയം അഭിനയിക്കുകയും കുട്ടിയെ കരയിപ്പിച്ച് പടമെടുക്കുകയുമാണ് ജോസഫ് ചെയ്തത്. വാങ്ങിയ കമ്മീഷന്‍ തിരിച്ചുകൊടുത്ത് ജോസഫ് ഇപ്പോള്‍ മൗനീബാബയെപ്പോലെ ഇരിക്കുകയാണ്. പിസി ജോര്‍ജ് ആരോപിക്കുന്നു. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ വിജയം സുനിശ്ചിതമാണെന്നിരിക്കേ തിരഞ്ഞെടുപ്പു ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാണെന്നു കോടിയേരി പറഞ്ഞത് പിണറായിയ്ക്കുള്ള നല്ല ഒന്നാംതരം പാരയാണെന്നും ജോര്‍ജ് പറഞ്ഞു.അടുത്ത ആറുമാസത്തിനുള്ളില്‍ അഴിമതിക്കും സ്വേച്ഛാധിപത്യത്തിനുമെതിരായി വലിയ പോരാട്ടം കേരളത്തില്‍ നടക്കും. പഞ്ചായത്തു മുതല്‍ നിയമസഭ വരെ നീളുന്ന പോരാട്ടത്തില്‍ ഒരുമിക്കാന്‍ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളുമായുള്ള ചര്‍ച്ച ആരംഭിച്ചതായും പി.സി. ജോര്‍ജ് പറഞ്ഞു.

Related posts