പാഡ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് ബോധവത്കരണം! പാഡ്മാന്‍ ചലഞ്ചിനെ പരിഹസിച്ച് മൂക്കു ചീറ്റല്‍ ചലഞ്ചുമായി അവതരാക പേളി മാണി! ചിത്രങ്ങള്‍ വൈറല്‍

അക്ഷയ് കുമാര്‍ നായകനാകുന്ന ബോളിവുഡ് ചിത്രം പാഡ്മാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പാഡ്മാന്‍ ചലഞ്ചിനെ പരിഹസിച്ച് നടിയും ടിവി അവതാരകയുമായ പേളി മാണി രംഗത്ത്. നാപ്കിന്‍ പാഡ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ബോളിവുഡ് താരങ്ങള്‍ നാപ്കിന്‍ പാഡ് പിടിച്ചുള്ള ഫോട്ടോ ട്വിറ്ററിലും മറ്റും പോസ്റ്റ് ചെയ്തു കൊണ്ട് പാഡ്മാന്‍ ചലഞ്ചിന് തുടക്കമിട്ടത്. ദൃശ്യങ്ങളില്‍ പാഡ് കാണുന്നുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് പാഡ്മാന്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ഇതിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് പാഡ്മാന്‍ ചലഞ്ച്.

എന്നാല്‍ ഈ ചലഞ്ചിനെ പ്രതീകാത്മകമായി പരിഹസിച്ചുകൊണ്ടാണ് പേളി രംഗത്തെത്തിയിരിക്കുന്നത്. ഇതിന് സമാനമായി ദി മൂക്കു ചീറ്റല്‍ ചലഞ്ച് എന്ന തലക്കെട്ടോടെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് പേളിയുടെ പരിഹാസം. മൂക്കു ചീറ്റിയ വിധത്തിലുള്ള ടിഷ്യു പേപ്പര്‍ കൈയില്‍ പിടിച്ച ഫോട്ടോയാണ് പേളി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ചിത്രത്തിന് ഒട്ടേറെ ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചുവരുന്നത്.

Related posts