പാ​ക് താ​ലി​ബാ​നെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ന്റെ സ​ഹാ​യം തേ​ടി പാ​ക്കി​സ്ഥാ​ന്‍…

പെ​ഷ​വാ​ര്‍ ചാ​വേ​ര്‍ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ പാ​ക് താ​ലി​ബാ​നെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​നെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി പാ​ക്കി​സ്ഥാ​ന്‍.

ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ന്‍ പ​ര​മോ​ന്ന​ത നേ​താ​വ് ഹൈ​ബ​ത്തു​ള്ള അ​ഖു​ന്‍​സാ​ദ​യെ സ​മീ​പി​ക്കാ​നാ​ണ് പാ​ക്കി​സ്ഥാ​ന്റെ തീ​രു​മാ​നം.

പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ​ബാ​സ് ഷെ​രീ​ഫി​ന്റെ വി​ശ്വ​സ്ത​ര്‍ താ​ലി​ബാ​ന്‍ നേ​താ​വു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര വാ​ര്‍​ത്താ ഏ​ജ​ന്‍​സി​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

പെ​ഷ​വാ​റി​ലെ പൊ​ലീ​സ് ആ​സ്ഥാ​ന​ത്തെ പ​ള്ളി​യി​ല്‍ ന​ട​ന്ന ചാ​വേ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 101 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് പാ​ക് താ​ലി​ബാ​ന്‍ ആ​ണെ​ന്നാ​ണ് പെ​ഷ​വാ​ര്‍ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് തെ​ഹ്രി​ഖ്-​ഇ-​താ​ലി​ബാ​ന്‍ പാ​കി​സ്ഥാ​ന്‍ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ ഗ്രൂ​പ്പു​മാ​യി ത​ങ്ങ​ള്‍​ക്ക് ബ​ന്ധ​മി​ല്ലെ​ന്നാ​ണ് അ​ഫ്ഗാ​ന്‍ താ​ലി​ബാ​ന്‍ പ​റ​യു​ന്ന​ത്. പാ​കി​സ്ഥാ​ന്റെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ല്‍ ത​ങ്ങ​ള്‍ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും അ​ഫ്ഗാ​ന്‍ താ​ലി​ബാ​ന്‍ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ പാ​ക് താ​ലി​ബാ​നെ അ​മ​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​കി​സ്ഥാ​നി​ല്‍ വ​ലി​യ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ന​ട​ന്നി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​മാ​ധാ​ന നീ​ക്ക​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ശ്വ​സ്ഥ​ര്‍ അ​ഫ്ഗാ​നി​ലേ​ക്ക് പോ​കു​ന്ന​ത്.

താ​ലി​ബാ​ന്‍ മ​ണ്ണ് പാ​കി​സ്ഥാ​ന്‍ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ താ​ലി​ബാ​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്പെ​ഷ്യ​ല്‍ അ​സി​സ്റ്റ​ന്റ് ഫൈ​സ​ല്‍ ക​രിം കു​ന്‍​ദി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പാ​കി​സ്ഥാ​ന്‍ പ്ര​തി​നി​ധി​ക​ളെ അ​യ​ക്കു​ന്ന​തി​നെ കു​റി​ച്ച് താ​ലി​ബാ​ന്‍ പ്ര​തി​ക​ര​ണ​മൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല.

അ​ഫ്ഗാ​നി​ല്‍ ആ​ഭ്യ​ന്ത​ര യു​ദ്ധം ന​ട​ന്ന സ​മ​യ​ത്ത് അ​മേ​രി​ക്ക​ന്‍ സ​ഖ്യ​ക​ക്ഷി ആ​യി​രി​ക്കെ​ത​ന്നെ, താ​ലി​ബാ​ന് സൈ​നി​ക സ​ഹാ​യ​ങ്ങ​ള്‍ പാ​ക്കി​സ്ഥാ​ന്‍ ന​ല്‍​കി​യി​രു​ന്ന​താ​യു​ള​ള ആ​രോ​പ​ണ​ങ്ങ​ള്‍ ശ​ക്ത​മാ​യി​രു​ന്നു.

2021ല്‍ ​താ​ലി​ബാ​ന്‍ അ​ഫ്ഗാ​നി​ല്‍ അ​ധി​കാ​രം പി​ടി​ച്ച​തി​ന് ശേ​ഷം പാ​കി​സ്ഥാ​നി​ല്‍ പാ​ക് താ​ലി​ബാ​ന്‍ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment