പാ​ലാ ഉ​പ​തെര​ഞ്ഞെ​ടു​പ്പ്: സ്ഥാനാർഥികളുടെ വിജയത്തിനായി വോട്ട് തേടി  മന്ത്രി എംഎം മണിയും ഉമ്മൻചാണ്ടിയും പിസി ജോർജും 

പാ​ലാ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോ​മി​ന്‍റെ വാ​ഹ​ന​പ​ര്യ​ട​ന​ത്തി​നു കൊ​ഴു​വ​നാ​ൽ പ​ഞ്ചാ​യ​ത്തി​ലെ മേ​വ​ട​യി​ൽ ഇ​ന്നു രാ​വി​ലെ തു​ട​ക്ക​മാ​യി. മു​ൻ മു​ഖ്യ​മ​ന്ത്രി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഉ​മ്മ​ൻ​ചാ​ണ്ടി പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ജോ​സ് കെ.​മാ​ണി എം​പി, റോഷി അഗസ്റ്റിൻ എംഎൽഎ, കെസി ജോസഫ് എംഎൽഎ, എം വിൻസന്‍റ് എം എൽഎ തു​ട​ങ്ങി യു​ഡി​എ​ഫി​ന്‍റെ പ്ര​മു​ഖ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ലെ കെ.​എം.​മാ​ണി​യു​ടെ ക​ല്ല​റ​യി​ലെ​ത്തി പ്രാ​ർ​ഥി​ച്ച​തി​നു​ശേ​ഷ​മാ​ണ് പ​ര്യ​ട​ന​ത്തി​നു ജോ​സ് ടോം ​തു​ട​ക്കം കു​റി​ച്ച​ത്. മേ​വ​ട​യി​ലെ ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം മൂ​ലേ​ത്തു​ണ്ടി, തോ​ട​നാ​ൽ, മ​ന​ക്കു​ന്ന്, ക​പ്പി​ലി​ക്കു​ന്ന്, പ​ന്നി​യാ​മ​റ്റം, ക​ള​പ്പു​ര​യ്ക്ക​ൽ കോ​ള​നി വ​ഴി കൊ​ഴു​വ​നാ​ൽ ടൗ​ണി​ലെ​ത്തി.

കൊ​ഴു​വ​നാ​ൽ ടൗ​ണി​ൽ യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക്ക് വ​ൻ സ്വീ​ക​ര​ണം ല​ഭി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​മു​ത്തോ​ലി പ​ഞ്ചാ​യ​ത്തി​ലെ സ്വീ​ക​ര​ണ​ത്തി​നു തു​ട​ക്ക​മാ​കും. തു​രു​ത്തി​ക്കുഴി ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന പ​ര്യ​ട​നം രാ​ത്രി എ​ട്ടി​ന് നെ​ല്ലി​യാ​നി​യി​ൽ സ​മാ​പി​ക്കും.

മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ണി സി കാ​പ്പ​ന്‍റെ തു​റ​ന്ന വാ​ഹ​ന​ത്തി​ലു​ള്ള പ​ര്യ​ട​നം ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ പ​ന​യ്ക്ക​പ്പാ​ല​ത്തുനി​ന്ന് ആ​രം​ഭി​ച്ചു. രാ​വി​ലെ എ​ട്ടി​ന് പ​ന​യ്ക്ക​പ്പാ​ലം ടൗ​ണി​ൽ ന​ട​ന്ന സ​മ്മേ​ള​ത്തി​ൽ മ​ന്ത്രി എം.​എം.​മ​ണി പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റം​ഗം കെ.​ജെ. തോ​മ​സ്, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് വ​ക്ക​ച്ച​ൻ മ​റ്റ​ത്തി​ൽ, സി.​കെ. ശ​ശി​ധ​ര​ൻ, സി​ബി തോ​ട്ടു​പു​റം, ഷാ​ജി​ ക​ട​മ​ല, സ​ണ്ണി തോ​മ​സ്, ടി.​പി.​പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ തു​ട​ങ്ങിയ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

എ​ൽ​ഡി​എ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ലാ​ലി​ച്ച​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ല​ന്പാ​റ, തേ​വ​ർ​പാ​ടം, പ്ലാ​ശ​നാ​ൽ, കാ​ള​കെ​ട്ടി, തെ​ള്ളി​യാ​മ​റ്റം, ഓ​ലാ​യം, ഇ​ള​പ്പു​ങ്ക​ൽ, വെ​ട്ടി​പ്പ​റ​ന്പ്, ക​ള​ത്തു​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ല​ഭി​ച്ചു. ത​ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ സ്വീ​ക​ര​ണം 11.30ന് ​ശ്രാ​യ​ത്തുനി​ന്ന് ആ​രം​ഭി​ച്ചു. പ​ത്തോ​ളം സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ പി​ന്നി​ട്ട് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ത​ല​നാ​ട്ടി​ൽ പ​ര്യ​ട​നം സ​മാ​പി​ക്കും. 3.45ന് ​മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്തി​ലെ കൂ​ട്ട​ക്ക​ല്ലി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന പ​ര്യ​ട​നം 6.15ന് ​മൂ​ന്നി​ല​വ് ടൗ​ണി​ൽ സ​മാ​പി​ക്കും.

പി.സി ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു
എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ​ൻ. ഹ​രി​യു​ടെ പ​ര്യ​ട​നം ത​ല​നാ​ട് പ​ഞ്ചാ​യ​ത്തി​ൽനി​ന്ന് ആ​രം​ഭി​ച്ചു. ജ​ന​പ​ക്ഷം സെ​ക്കു​ല​ർ നേ​താ​വ് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​മ​പ്പാ​റ​യി​ൽനി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​ന​ത്തി​നു വെ​ള്ള​യാ​യി, മേ​ല​ടു​ക്കം ബാ​ല​വാ​ടി ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

10നു ​മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്തി​ലെ ന​രി​മ​റ്റ​ത്തുനി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം അ​ഞ്ചു​കു​ടി​യാ​ർ, മ​ങ്കൊ​ന്പ്, കൂ​ട്ട​ക്ക​ല്ല് എ​ന്നി​വ​ിടങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വാ​ക​ക്കാ​ട് സ​മാ​പി​ക്കും. തു​ട​ർ​ന്ന് ഇ​ട​മ​റു​കി​ൽനി​ന്ന് ആ​രം​ഭി​ക്കു​ന്ന പ​ര്യ​ട​നം മേ​ലു​കാ​വ് കു​രി​ശു​ങ്ക​ൽ ക​വ​ല​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് ക​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് സ്വീ​ക​ര​ണം.

Related posts