അമല്‍ നീരദ് ചിത്രത്തില്‍ ദുല്‍ഖര്‍ പാലാക്കാരന്‍

dulquar-salmanഅമല്‍ നീരദ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പാലാ സ്വദേശി അജി മാത്യുവായി എത്തുന്നു. ഇനിയും പേരിട്ടി ട്ടില്ലാത്ത ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം അമേരി ക്കയില്‍ പുരോഗമിക്കുകയാണ്. കോട്ടയം, പാലാ, ഭരണങ്ങാനം, രാമപുരം എന്നിവിടങ്ങളി ലായിരുന്നു ചിത്രത്തിന്റെ ആദ്യഷെഡ്യൂള്‍. രണ്ടാം ഘട്ട ചിത്രീകരണം മെക്‌സിക്കോയിലാണ് നടന്നത്.

ചിത്രത്തില്‍ വിദേശതാരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒരു സംഭവകഥയുടെ ഓര്‍മപ്പെടുത്തലാണ് ചിത്രമെന്ന് സംവിധായകന്‍ അമല്‍ നീരദ് പറയുന്നു. ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത്.പൃഥ്വിരാജ് നായകനായ പാവാട യുടെ കഥ ഷിബിന്റേതാണ്. ഛായാഗ്രാഹകന്‍ സി.കെ.മുരളീധരന്റെ മകള്‍ കാര്‍ത്തികയാണ് നായിക. സംഗീതം ഗോപിസുന്ദര്‍. ഛായാഗ്രഹണം രണദിവെ.

Related posts