വി​ഭാ​ഗി​യ​ത രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്..! സീ​താ​റാം യെ​ച്ചൂ​രി​ക്ക് പാ​ലാ​യി​ലെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ ഫോ​ണ്‍ കോ​ൾ

പാ​ർ​ട്ടി​യി​ലെ പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യെ ഫോ​ണി​ൽ വി​ളി​ച്ചു.

പാ​ലാ ഏ​രി​യാ​യു​ടെ കീ​ഴി​ലു​ള്ള ക​രൂ​ർ ലോ​ക്ക​ൽ ക​മ്മ​റ്റി​യു​ടെ കീ​ഴി​ലു​ള്ള ബ്രാ​ഞ്ചി​ന്‍റെ സെ​ക്ര​ട്ട​റി​യാ​ണ്് അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് അ​യ​യ്ക്കു​ക​യും ഫോ​ണ്‍ വി​ളി​ക്കു​ക​യും ചെ​യ​ത​ത്.

ബ്രാ​ഞ്ച് അം​ഗ​ത്തി​ന്‍റെ ഫോ​ണ്‍ വി​ളി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി സം​സ്ഥാ​ന സെ​ന്‍റ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യും സം​സ്ഥാ​ന സെ​ന്‍റ​ർ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗ​ത്തി​നെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യി സം​സാ​രി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പാ​ലാ ഏ​രി​യാ​യി​ലെ പ്ര​ശ്ന​ങ്ങ​ളാ​ണ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി​യെ ധ​രി​പ്പി​ച്ച​ത്. പാ​ലാ ഏ​രി​യാ​യി​ൽ അ​ടു​ത്ത നാ​ളി​ൽ വി​ഭാ​ഗി​യ​ത രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.

സ​മ്മേ​ള​ന കാ​ല​യ​ള​വി​ൽ മു​ത്തോ​ലി, കൊ​ഴു​വ​നാ​ൽ, ക​രൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​മാ​രെ മാ​റ്റി​യി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളാ​ണ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി​യെ ധ​രി​പ്പി​ച്ച​ത്.

Related posts

Leave a Comment