പാനിപൂരി…ബേൽപൂരി…മസാൽപൂരിയേ… വെെറലായി പാനിപൂരി റെസിപ്പി

സാങ്കേതിക വിദ്യ ഒരുപാട് വളർച്ച പ്രാപിച്ചിരിക്കുന്ന ഇന്നത്തെ കാലത്ത് എന്തു ചെയ്താലും വെെറലാകാൻ കാലതാമസം ഇല്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ കടന്നു വരവോടെ ധാരാളം വ്ലോഗേഴ്സ് പിറവി എടുത്തു.

യാത്രകളും പാചകവും നൃത്തവും എന്നു തുടങ്ങി പല കാര്യങ്ങളും അവർ വ്ലോഗുകളാക്കി പ്രേക്ഷകർക്കു മുൻപിൽ അവതരിപ്പിച്ചു. അത്തരമൊരു പാചക വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങുന്നത്.

ഒരു യുവതി പാനിപൂരി ഉണ്ടാക്കുന്നതാണ് വീഡിയോയിലുളളത്. നല്ലൊരു സിനിമാ ഗാനം കണ്ട ഫീലാണ് ആ വീഡിയോ തരുന്നത്. കൃത്യമായി പ്ലാന്‍ ചെയ്താണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.

നീരജ് എലങ്ഗോ എന്ന ഉപയോക്താവ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ധാരാളം പാചക പരീക്ഷണ വീഡിയോ നീരജ് തന്‍റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

‘സിനിമാറ്റിക് പാനി പൂരി റെസിപ്പി – ജവാൻ സ്പെഷ്യൽ’ എന്ന കുറിപ്പോടെയാ
ണ് യുവാവ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഈ വീഡിയോയ്ക്ക് കൃത്യമായി ഹെലികോപ്റ്റർ ഷോട്ട് എടുക്കാൻ ഞങ്ങൾ അനേകം തവണ ശ്രമിച്ചു. വീടിനുള്ളിൽ ഡ്രോണിനെ നിയന്ത്രിക്കുക എന്നത് ഒരു വലിയ പണിയായിരുന്നു.  ഇതിന് നിങ്ങളുടെ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നു!!’ എന്ന് കുറിപ്പിനു താഴെ നീരജ് എഴുതി.

ഉരുളകിഴങ്ങ് തൊലി കളഞ്ഞ് പ്രഷർ കുക്കറിൽ വേവിച്ചെടുത്തുടച്ച് മാറ്റി കുഴച്ചെടുക്കുന്നത് കാണുമ്പോൾ തന്നെ വായിൽ വെള്ളം ഊറും. പാനി പൂരി കഴിച്ച അനുഭവമാണ് വീഡിയോ തരുന്നത്.

“ആ ദൃശ്യങ്ങൾ എന്നെ പുറത്ത് പോയി ഒരു പ്ലേറ്റ് പാനി പൂരി കഴിക്കാൻ പ്രേരിപ്പിച്ചു.”എന്നാണ് വീഡിയോ കണ്ട ഭൂരിഭാഗം ആളുകളും കമന്‍റ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ താഴെ പാനിപൂരി ഉണ്ടാക്കാനുള്ളറെസിപ്പിയും നീരജ് കുറിച്ചിട്ടുണ്ട്.

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Related posts

Leave a Comment