ജെ​ൻ​സ​ൻ ഹു​വാ​ങ് രാ​ജി വെ​ച്ചു; എ​ൻ​വി​ഡി​യ ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ലെ പൂ​ക്ക​ളും മെ​ഴു​കു​തി​രി​ക​ളും ശ്ര​ദ്ധേ​യ​മാ​കു​ന്നു!

എ​ൻ​വി​ഡി​യ സ​ഹ​സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ജെ​ൻ​സ​ൻ ഹു​വാ​ങ് രാ​ജി​വെ​ച്ച​തി​ന് പി​ന്നാ​ലെ, സാ​ന്താ ക്ലാ​ര​യി​ലെ ക​മ്പ​നി ആ​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് പൂ​ക്ക​ളും മെ​ഴു​കു​തി​രി​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് കൗ​തു​ക​മാ​കു​ന്നു. ടെ​ക് ലോ​ക​ത്തെ ഞെ​ട്ടി​ച്ച ഈ ​നേ​തൃ​മാ​റ്റ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ എ​ത്തി​യ ഈ ​അ​പ്ര​തീ​ക്ഷി​ത കാ​ഴ്ച സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

എ​ൻ​വി​ഡി​യ​യു​ടെ ലോ​ഗോ​യ്ക്ക് സ​മീ​പം പൂ​ച്ചെ​ണ്ടു​ക​ളും ഒ​രു വെ​ള്ള മെ​ഴു​കു​തി​രി​യും വെ​ച്ചി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. സി​ഇ​ഒ​യു​ടെ രാ​ജി ഒ​രു ക​മ്പ​നി​യു​ടെ മ​ര​ണ​ത്തി​ന് തു​ല്യ​മാ​ണെ​ന്ന മ​ട്ടി​ലു​ള്ള ഈ ​വി​ചി​ത്ര​മാ​യ ആ​ദ​രാ​ഞ്ജ​ലി പ്ര​ക​ട​നം ക​ണ്ട് ആ​രും ഒ​ന്നു അ​മ്പ​ര​ന്നു​പോ​യി.

1993-ൽ ​ഹു​വാ​ങ് സ​ഹ​സ്ഥാ​പി​ച്ച ക​മ്പ​നി​യാ​ണ് എ​ൻ​വി​ഡി​യ. 63 കാ​ര​നാ​യ ജെ​ൻ​സ​ൻ ഹു​വാ​ങ് ത​ന്‍റെ ഭാ​ര്യ​യോ​ട് അ​വി​ശ്വ​സ്ത​ത പു​ല​ർ​ത്തി​യ​താ​യി ആ​ന്ത​രി​ക കു​റി​പ്പി​ലൂ​ടെ സ​മ്മ​തി​ച്ചി​രു​ന്നു. ചൈ​നീ​സ് വ​നി​ത​യു​മാ​യു​ള്ള ബ​ന്ധ​വും, എ​ൻ​വി​ഡി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് കിം​ബ​ർ​ലി പ​വ​ലു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ക​മ്പ​നി ബോ​ർ​ഡ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്.

ഈ ​സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് ഓ​ഫീ​സി​ന് മു​ന്നി​ൽ പൂ​ക്ക​ളും മെ​ഴു​കു​തി​രി​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. സി​ഇ​ഒ രാ​ജി​വെ​ച്ച​താ​ണോ അ​തോ എ​ൻ​വി​ഡി​യ ത​ന്നെ മ​രി​ച്ചു​പോ​യ​താ​ണോ എ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഈ ​കാ​ഴ്ച​യെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ത​മാ​ശ​രൂ​പേ​ണ ക​മ​ന്‍റ് ചെ​യ്തു.

ഏ​ക​ദേ​ശം 4 ട്രി​ല്യ​ൺ ഡോ​ള​ർ വി​പ​ണി മൂ​ല്യ​മു​ള്ള എ​ൻ​വി​ഡി​യ​യു​ടെ​യും ആ​ഗോ​ള എ​ഐ ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ​യും മു​ന്നോ​ട്ടു​ള്ള യാ​ത്ര​യ്ക്ക് ഹു​വാ​ങ്ങി​ന്‍റെ പ​ടി​യി​റ​ക്കം വ​ലി​യ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.
നി​ല​വി​ൽ ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ കൊ​ലെ​റ്റ് ക്രെ​സി​നെ ഇ​ട​ക്കാ​ല സി​ഇ​ഒ ആ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്. സ്ഥി​ര​മാ​യ ഒ​രു പി​ൻ​ഗാ​മി​യെ ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ച്ചി​ലി​ലാ​ണ് ക​മ്പ​നി ബോ​ർ​ഡ് ഇ​പ്പോ​ൾ. ബോ​ർ​ഡ് റൂ​മി​ലെ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ​ക്ക​പ്പു​റം എ​ൻ​വി​ഡി​യ ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ലെ വി​ചി​ത്ര​മാ​യ പൂ​ക്ക​ൾ ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.

 

 

Related posts

Leave a Comment