33 ഉ​ത്പ​ന്ന​ങ്ങ​ളി​ൽ 25 എ​ണ്ണ​വും..! പ​ത​ഞ്ജ​ലി​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തെ​ന്നു രേ​ഖ​ക​ൾ; പ​ര​സ്യ​ങ്ങ​ൾ കൂ​ടു​ത​ലും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തും വ്യാ​ജ​വു​മാ​ണെ​ന്ന് കണ്ടെത്തല്‍

patanjali_3005ന്യൂ​ഡ​ൽ​ഹി: ബാ​ബ രാം​ദേ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ത​ഞ്ജ​ലി ട്ര​സ്റ്റി​ന്‍റെ 40 ശ​ത​മാ​നം ഉ​ത്പ​ന്ന​ങ്ങ​ൾ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​വ​യെ​ന്നു രേ​ഖ​ക​ൾ. ഹ​രി​ദ്വാ​റി​ലെ ആ​യു​ർ​വേ​ദ യു​നാ​നി ഓ​ഫീ​സി​ൽ​നി​ന്നു​ള്ള വി​വ​രാ​വ​കാ​ശ രേ​ഖ​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

2013ലും 2016​ലും ന​ട​ത്തി​യ സാ​ന്പി​ൾ പ​രി​ശോ​ധ​ന​ക​ളി​ൽ 82ൽ 32 ​എ​ണ്ണ​വും പ​രാ​ജ​യ​പ്പെ​ട്ട​വ​യാ​ണെ​ന്നും രേ​ഖ വ്യ​ക്ത​മാ​ക്കു​ന്നു. പ​ത​ഞ്ജ​ലി​യു​ടെ ദി​വ്യ ആം​ല ജൂ​സ്, ശി​വ​ലിം​ഗ് ബീ​ജ് തു​ട​ങ്ങി​യ​വ അ​ട​ക്ക​മു​ള്ള ആ​യു​ർ​വേ​ദ ഉ​ത്പ​ന്ന​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ​ത​ഞ്ജ​ലി​യു​ടെ നെ​ല്ലി​ക്ക ജൂ​സ് എ​ന്ന ആം​ല ജൂ​സ് നേ​ര​ത്തെ സൈ​നി​ക കാ​ന്‍റീ​നി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു.

പ​ത​ഞ്ജ​ലി​യു​ടെ 33 ഉ​ത്പ​ന്ന​ങ്ങ​ളി​ൽ 25 എ​ണ്ണ​വും ഇ​ല്ലാ​ത്ത അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ പ​റ​യു​ന്ന​താ​ണെ​ന്നും പ​ര​സ്യ​ങ്ങ​ൾ കൂ​ടു​ത​ലും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തും വ്യാ​ജ​വു​മാ​ണെ​ന്ന് കേ​ന്ദ്ര പ​ര​സ്യ നി​രീ​ക്ഷ​ണ സ​മി​തി​യാ​യ അ​ഡ്വ​ർ​ടൈ​സിം​ഗ് സ്റ്റാ​ൻ​ഡേ​ർ​ഡ് കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ (എ​എ​സ്സി​ഐ) ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts