പപ്പാ​ പൂ​ര​ത്തി​ന് താ​ള​മി​ടാ​നൊരു​ങ്ങി തൃ​ശൂ​ർ ന​ഗ​രം

തൃ​​​ശൂ​​​ർ: ജിം​​​ഗി​​​ൾ ബെ​​​ൽ​​​സ്, ജിം​​​ഗി​​​ൾ ബെ​​​ൽ​​​സ്… ക്രി​​​സ്മ​​​സ് രാ​​​വു​​​ക​​​ൾ​​​ക്ക് ആ​​​ഘോ​​​ഷ​​​ക്കു​​​ളി​​​രേ​​​കു​​​ന്ന പപ്പാ​​​ പൂ​​​രം ബോ​​​ണ്‍ ന​​​ത്താ​​​ലെ​​​യു​​​ടെ വി​​​സ്മ​​​യ​​​ക്കാ​​​ഴ്ച​​​ക​​​ൾ​​​ക്കാ​​​യി തൃ​​​ശൂ​​​ർ ഒ​​​രു​​​ങ്ങി. കൈ​​​നി​​​റ​​​യെ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ക​​​രോ​​​ൾ​​​ഗാ​​​ന​​​ത്തി​​​നു നൃ​​​ത്ത​​​ച്ചു​​​വ​​​ടു​​​ക​​​ളു​​​മാ​​​യി ഇ​​​ന്നു വൈ​​​കു​​ന്നേ​​രം 15,000 പ പ്പാ​​​മാ​​​ർ ന​​​ഗ​​​രം കീ​​​ഴ​​​ട​​​ക്കും. വൈ​​​കി​​​ട്ട് അ​​​ഞ്ചി​​​നു തൃ​​​ശൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജി​​​ൽ​​​നി​​​ന്ന് റാ​​​ലി ആ​​​രം​​​ഭി​​​ക്കും.

കേ​​​ന്ദ്ര ടൂ​​​റി​​​സം മ​​​ന്ത്രി ഗ​​​ജേ​​​ന്ദ്ര സിം​​​ഗ് ഷെ​​​ഖാ​​​വ​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. നൃ​​​ത്ത​​​ച്ചു​​​വ​​​ടു​​​ക​​​ളു​​​മാ​​​യി സ്വ​​​രാ​​​ജ് റൗ​​​ണ്ട് ചു​​​റ്റി കോ​​​ള​​​ജി​​​ൽ​​​ത​​​ന്നെ സ​​​മാ​​​പി​​​ക്കും. പ​​​പ്പാ​​​മാ​​​ർ​​​ക്കു നൃ​​​ത്തം ച​​​വി​​​ട്ടാ​​​ൻ പ്ര​​​ത്യേ​​​കം പാ​​​ട്ടും ചി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. എ​​​ഐ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ വി​​​സ്മ​​​യ​​​മാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ ബോ​​​ണ്‍ ന​​​ത്താ​​​ലെ​​​യു​​​ടെ ഹൈ​​​ലൈ​​​റ്റ്.

നാ​​​ലു ഫ്ളോ​​​ട്ടു​​​ക​​​ളും കേ​​​ര​​​ള​​​ത്തി​​​ന്‍റെ​​​യും ഇ​​​ന്ത്യ​​​യു​​​ടെ​​​യും സാം​​​സ്കാ​​​രി​​​ക​​​പൈ​​​തൃ​​​കം വി​​​ളി​​​ച്ചോ​​​തു​​​ന്ന 15 വ​​​ലി​​​യ ഫ്ളോ​​​ട്ടു​​​ക​​​ളും റാ​​​ലി​​​യി​​​ൽ അ​​​ണി​​​നി​​​ര​​​ക്കും. ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ച​​​ലി​​​ക്കു​​​ന്ന ഫ്ളോ​​​ട്ടു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത്.

തൃ​​​ശൂ​​​ർ പൗ​​​രാ​​​വ​​​ലി​​​യും തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യും സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് ബോ​​​ണ്‍ ന​​​ത്താ​​​ലെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ബോ​​​ണ്‍ ന​​​ത്താ​​​ലെയുടെ അ​​​വ​​​സാ​​​ന​​​വ​​​ട്ട ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​താ​​​യി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.ജാ​​​തി​​​മ​​​ത​​​ഭേ​​​ദ​​​മെ​​​ന്യേ 10 വീ​​​ടു​​​ക​​​ൾ പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കാ​​​യി നി​​​ർ​​​മി​​​ച്ചു​​​ന​​​ൽ​​​കു​​​ന്നു​​​ണ്ട്. ഈ ​​​ഭ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ താ​​​ക്കോ​​​ൽ സ​​​മാ​​​പ​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ കൈ​​​മാ​​​റും.

വി​​​ൻ​​​സെ​​​ന്‍റ് ഡീ​​​പോ​​​ൾ സം​​​ഘ​​​ട​​​ന മൂ​​​ന്നു ഡ​​​യാ​​​ലി​​​സി​​​സ് മെ​​​ഷീ​​​നു​​​ക​​​ൾ ജൂ​​​ബി​​​ലി മി​​​ഷ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​നു ന​​​ൽ​​​കും. ഇ​​​ട​​​വ​​​ക​​​യി​​​ലെ ജാ​​​തി​​​മ​​​ത​​​ഭേ​​​ദ​​​മെ​​​ന്യേ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു വി​​​വി​​​ധ സ​​​ഹാ​​​യ​​​പ​​​ദ്ധ​​​തി​​​ക​​​ളും ന​​​ട​​​പ്പാ​​​ക്കു​​​ന്നു​​​ണ്ട്. ശ​​​ക്ത​​​ൻ ന​​​ഗ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ബോ​​​ണ്‍ ന​​​ത്താ​​​ലെ എ​​​ക്സി​​​ബി​​​ഷ​​​ൻ ജ​​​നു​​​വ​​​രി അ​​​ഞ്ചു​​​വ​​​രെ തു​​​ട​​​രും.

കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി​​​മാ​​​രാ​​​യ സു​​​രേ​​​ഷ് ഗോ​​​പി, ജോ​​​ർ​​​ജ് കു​​​ര്യ​​​ൻ, മേ​​​യ​​​ർ ഡോ. ​​​നി​​​ജി ജ​​​സ്റ്റി​​​ൻ, മ​​​ന്ത്രി​​​മാ​​​രാ​​​യ കെ. ​​​രാ​​​ജ​​​ൻ, ആ​​​ർ. ബി​​​ന്ദു, രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി, പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ, രാ​​​ഷ്ട്രീ​​​യ സാ​​​മൂ​​​ഹ്യ – സാം​​​സ്കാ​​​രി​​​ക മ​​​ത​​​മേ​​​ല​​​ധ്യ​​​ക്ഷ​​​ൻ​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ

Related posts

Leave a Comment