തെ​ര​ഞ്ഞെ​ടു​പ്പ് ന​യി​ക്കാ​ൻ താ​രി​ഖ് റ​ഹ്‌​മാ​ൻ ബം​ഗ്ലാ​ദേ​ശി​ൽ മ​ട​ങ്ങി​യെ​ത്തി

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ലി​സ്റ്റ് പാ​ർ​ട്ടി (ബി​എ​ൻ​പി) ആ​ക്‌​ടിം​ഗ് ചെ​യ​ർ​മാ​നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​യു​ടെ മ​ക​നു​മാ​യ താ​രി​ഖ് റ​ഹ്‌​മാ​ൻ ബം​ഗ്ലാ​ദേ​ശി​ൽ മ​ട​ങ്ങി​യെ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​എ​ൻ​പി​യെ ന​യി​ക്കാ​നാ​ണ് താ​രി​ഖി​ന്‍റെ തി​രി​ച്ചു​വ​ര​വ്.

17 വ​ർ​ഷ​ത്തെ ല​ണ്ട​ൻ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. ഫെ​ബ്രു​വ​രി​യി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​എ​ൻ​പി​യെ നേ​തൃ​സ്ഥാ​ന​ത്തു​ള്ള താ​രി​ഖ് അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. ക്രി​സ്മ​സ് ദി​ന​ത്തി​ൽ ധാ​ക്ക​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ താ​രി​ഖി​നെ സ്വാ​ഗ​തം ചെ​യ്യാ​നാ​യി പ​തി​നാ​യി​ര​ങ്ങ​ളാ​ണു കാ​ത്തു​നി​ന്ന​ത്. മു​തി​ർ​ന്ന ബി​എ​ൻ​പി നേ​താ​ക്ക​ൾ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു.

ബം​ഗ്ലാ മ​ണ്ണി​ൽ കാ​ലു​കു​ത്തു​ന്ന​തി​നു മു​ന്പാ​യി താ​രി​ഖ് ഷൂ​സു​ക​ൾ ഊ​രി​മാ​റ്റി. “പ്രി​യ ബം​ഗ്ലാ​ദേ​ശ്” എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ്, വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്വീ​ക​ര​ണ വേ​ദി​യി​ൽ അ​ദ്ദേ​ഹം പ്ര​സം​ഗം തു​ട​ങ്ങി​യ​ത്. ജ​നാ​ധി​പ​ത്യ​ത്തി​ലൂ​ന്നി​യ സാ​ന്പ​ത്തി​ക ശ​ക്തി​യാ​യ ബം​ഗ്ലാ​ദേ​ശാ​ണ് താ​ൻ സ്വ​പ്നം കാ​ണു​ന്ന​തെ​ന്നും സ​മാ​ധാ​ന​മാ​ണ് ബം​ഗ്ലാ​ദേ​ശി​നു വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മ​ഗ്ര ബം​ഗ്ലാ​ദേ​ശ് പ​ടു​ത്തു​യ​ർ​ത്താ​നാ​യി മു​സ്‌​ലിം, ഹി​ന്ദു, ബു​ദ്ധ, ക്രൈ​സ്ത​വ മ​ത​വി​ഭാ​ഗ​ങ്ങ​ൾ ത​നി​ക്കൊ​പ്പം നി​ൽ​ക്കാ​നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ധാ​ക്ക​യി​ലെ ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന അ​മ്മ ഖാ​ലി​ദ​യെ കാ​ണാ​നാ​ണ് താ​രി​ഖ് പോ​യ​ത്.

മൂ​ന്നു​വ​ട്ടം പ്ര​ധാ​ന​മ​ന്ത്രി​യാ​യ ഖാ​ലി​ദ​യു​ടെ​യും മു​ൻ പ്ര​സി​ഡ​ന്‍റ് സി​യാ​വു​ർ റ​ഹ്‌​മാ​ന്‍റെ​യും മ​ക​നാ​യ താ​രി​ഖ്, ഷേ​ഖ് ഹ​സീ​ന ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യ വേ​ട്ട​യാ​ട​ലി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​നാ​യി 2008 മു​ത​ൽ കു​ടും​ബ​ത്തി​നൊ​പ്പം ല​ണ്ട​നി​ൽ പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു. ഫെ​ബ്രു​വ​രി​യി​ലെ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷേ​ഖ് ഹ​സീ​ന​യു​ടെ അ​വാ​മി ലീ​ഗ് പാ​ർ​ട്ടി​ക്കു മ​ത്സ​രി​ക്കാ​ൻ അ​നു​മ​തി​യി​ല്ല. അ​തി​നാ​ൽ ബി​എ​ൻ​പി​ക്ക് വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചേ​ക്കും.

Related posts

Leave a Comment