പാ​ര​ഡി ഗാ​ന​ത്തി​നെ​തി​രേ കേ​സെ​ടു​പ്പി​ച്ച​തി​ല്‍ പോ​ലീ​സി​ലും പാ​ര്‍​ട്ടി​യി​ലും അ​ഭി​പ്രാ​യ​ഭി​ന്ന​ത

പ​ത്ത​നം​തി​ട്ട: പോ​റ്റി​യേ കേ​റ്റി​യേ… എ​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പാ​ര​ഡി പ്ര​ചാ​ര​ണ ഗാ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കു ല​ഭി​ച്ച പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ വി​ഷ​യ​ത്തി​ല്‍ പോ​ലീ​സി​ലും സി​പി​എ​മ്മി​ലും വ്യ​ത്യ​സ്ത അ​ഭി​പ്രാ​യം. കേ​സും നി​യ​മ​ന​ട​പ​ടി​ക​ളും തി​രി​ഞ്ഞു കൊ​ത്തു​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​നു​ള്ള​ത്. കേ​സ് നി​ല​നി​ല്‍​ക്കു​മോ​യെ​ന്ന ചോ​ദ്യം പോ​ലീ​സി​ലും ഉ​യ​ര്‍​ന്നു.

വി​ശ്വാ​സി​ക​ളു​ടെ മ​ത​വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​യി പാ​ട്ടി​ല്‍ എ​ന്തെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നു​ള്ള​താ​ണ് ഉ​യ​രു​ന്ന ചോ​ദ്യം. രാ​ഷ്ട്രീ​യ​മാ​യി സി​പി​എ​മ്മി​നു മാ​ന​ക്കേ​ടു​ണ്ടാ​യെ​ന്ന ഒ​റ്റ​ക്കാ​ര​ണം മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ കേ​സി​നാ​സ്പ​ദ​ം. വി​ഷ​യം വി​വാ​ദ​മാ​യ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പാ​ട്ടി​ന് കൂ​ടു​ത​ല്‍ പ്ര​ചാ​ര​ണം കൈ​വ​രി​ക​യും ചെ​യ്തു.

ശ​ബ​രി​മ​ല ഭ​ക്തി​ഗാ​നം വി​ക​ല​മാ​ക്കി ഉ​പ​യോ​ഗി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി റാ​ന്നി സ്വ​ദേ​ശി പ്ര​സാ​ദ് കു​ഴി​ക്കാ​ലയാണു പ​രാ​തി ന​ല്‍​കി​യ​ത്. ഗാ​നം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഗാ​ന​മെ​ന്നും പ​രാ​തി ഗൗ​ര​വ​ത്തി​ലെ​ടു​ക്ക​ണ​മെ​ന്നും സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാ​മും പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു. ഗു​രു​ത​ര​മാ​യ ച​ട്ട​ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി ന​ല്‍​കാ​നാ​ണ് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നീ​ക്കം. ഇ​തു സം​ബ​ന്ധി​ച്ച് ഇ​ന്നു ചേ​രു​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ച​ര്‍​ച്ച ചെ​യ്യും.

ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ ശ​ബ​രി​മ​ല​യി​ല്‍ ക​യ​റ്റി സ്വ​ര്‍​ണം ചെ​മ്പാ​യി മാ​റ്റി​യെ​ന്നും ശാ​സ്താ​വി​ന്‍റെ ധ​ന​മൂ​റ്റി​യെ​ന്നും സ​ഖാ​ക്ക​ളാ​ണ് സ്വ​ര്‍​ണം ക​ട്ട​തെ​ന്നു​ം പാ​ട്ടി​ല്‍ പ​റ​യു​ന്ന​താ​ണ് സി​പി​എ​മ്മി​നെ ചൊ​ടി​പ്പി​ച്ച​ത്.ഇ​തി​നി​ടെ ഇ​ന്ന​ലെ പാ​ട്ടി​നെ​തി​രേ കേ​സെ​ടു​ത്ത സൈ​ബ​ര്‍ പോ​ലീ​സ് തു​ട​ര്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​തി ചേ​ര്‍​ത്ത​വ​രെ വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ക്കും.

ശ​ര​ണ​മ​ന്ത്ര​ത്തെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലും മ​ത​വി​ദ്വേ​ഷം ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ലും പാ​ട്ട് ത​യാ​റാ​ക്കി​യെ​ന്ന പേ​രി​ലു​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​പ​ട്ടി​ക​യി​ല്‍ ഗാ​ന​ര​ച​യി​താ​വ് കു​ഞ്ഞ​ബ്ദു​ള്ള, പാ​ടി​യ ഡാ​നി​ഷ്, നി​ര്‍​മാ​താ​വ് സു​ബൈ​ര്‍ പ​ന്ത​ല്ലൂ​ര്‍, ഇ​വ​രു​ടെ സി​എം​എ​സ് മീ​ഡി​യ എ​ന്നി​വ​രാ​ണു​ള്ള​ത്. മ​ത​സ്പ​ര്‍​ധ വ​ള​ര്‍​ത്തി, വി​ശ്വാ​സം വ്ര​ണ​പ്പെ​ടു​ത്തി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. സൈ​ബ​ര്‍ പോ​ലീ​സ് എ​സ്പി​യാ​ണ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി കേ​സെ​ടു​ക്കാ​ന്‍ ശി​പാ​ര്‍​ശ ചെ​യ്ത​ത്.

വി​വാ​ദ പാ​ട്ട് സൈ​റ്റു​ക​ളി​ല്‍ നി​ന്നും സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ല്‍ നി​ന്നും നീ​ക്കംചെ​യ്യാ​നും നി​ര്‍​ദേ​ശി​ക്കും.ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വ​ന്ന​തി​നു പി​ന്നാ​ലെ പാ​ട്ട് യു​ഡി​എ​ഫ് നേ​താ​ക്ക​ന്‍​മാ​ര്‍ ഏ​റ്റു​പാ​ടു​ക​യും ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പാ​ര്‍​ല​മെ​ന്‍റിനു മു​ന്നി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ല്‍ യു​ഡി​എ​ഫ് എം​പി​മാ​ര്‍ ഈ ​പാ​ട്ട് പാ​ടു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment