വെ​ന​സ്വേ​ല​യെ വ​ള​ഞ്ഞ് യു​എ​സ് ക​പ്പ​ലു​ക​ൾ

വാ​ഷിം​ഗ്ട​ൺ ഡി​സി: വെ​ന​സ്വേ​ല​ൻ എ​ണ്ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന ക​പ്പ​ലു​ക​ൾ​ക്ക് സ​ന്പൂ​ർ​ണ ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ച് യു​എ​സ്. വെ​ന​സ്വേ​ല​യി​ലേ​ക്കു പോ​കു​ന്ന​തും അ​വി​ടെ​നി​ന്നു വ​രു​ന്ന​തു​മാ​യ എ​ല്ലാ ടാ​ങ്ക​റു​ക​ളും ത​ട​യാ​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​താ​യും പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ചു. വെ​ന​സ്വേ​ല​യെ ക​പ്പ​ൽ​പ്പ​ട വ​ള​ഞ്ഞ​താ​യും ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

വെ​ന​സ്വേ​ല​യി​ലെ നി​ക്കോ​ളാ​സ് മ​ഡു​റോ ഭ​ര​ണ​കൂ​ട​ത്തെ അ​മേ​രി​ക്ക തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​മാ​യി മു​ദ്ര​കു​ത്തി​യി​ട്ടു​ള്ള​താ​ണ്. തീ​വ്ര​വാ​ദം, മ​യ​ക്കു​മ​രു​ന്നു ക​ട​ത്ത്, മ​നു​ഷ്യ​ക്ക​ട​ത്ത് എ​ന്നി​വ​യ്ക്കു പു​റ​മേ മ​ഡു​റോ ഭ​ര​ണ​കൂ​ടം അ​മേ​രി​ക്ക​ൻ ആ​സ്തി​ക​ൾ ക​വ​ർ​ന്നെ​ടു​ക്കു​ന്ന​താ​യും ട്രം​പ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു.

വെ​ന​സ്വേ​ല​യി​ൽ​നി​ന്ന് ഏ​ഷ്യ​യി​ലേ​ക്ക് എ​ണ്ണ​യു​മാ​യി പു​റ​പ്പെ​ട്ട ടാ​ങ്ക​ർ അ​മേ​രി​ക്ക​ൻ സേ​ന പി​ടി​ച്ചെ​ടു​ത്ത് ഒ​രാ​ഴ്ച പി​ന്നി​ട്ട​പ്പോ​ഴാ​ണു ട്രം​പ് പു​തി​യ ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

മോ​ഷ്ടി​ച്ച എ​ണ്ണ​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം ഉ​പ​യോ​ഗി​ച്ച് മ​ഡു​റോ ഭ​ര​ണ​കൂ​ടം മ​യ​ക്കു​മ​രു​ന്ന് ടൂ​റി​സം, മ​നു​ഷ്യ​ക്ക​ട​ത്ത്, കൊ​ല​പാ​ത​കം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ തു​ട​ങ്ങി​യ കൃ​ത്യ​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യും ട്രം​പ് ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, ട്രം​പി​ന്‍റെ ഭീ​ഷ​ണി ത​ള്ളി​ക്ക​ള​യു​ന്ന​താ​യി വെ​ന​സ്വേ​ല പ്ര​തി​ക​രി​ച്ചു. വെ​ന​സ്വേ​ല​യു​ടെ എ​ണ്ണ ക​വ​രാ​നാ​ണു ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നീ​ക്ക​മെ​ന്നും ആ​രോ​പി​ച്ചു.

Related posts

Leave a Comment