കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി കേന്ദ്രമന്ത്രിയും പ്രമുഖരും! രാജ്യത്തെ കള്ളപ്പണക്കാരുടെ പട്ടികയുമായി പാരഡൈസ് പേപ്പേഴ്‌സ്; പട്ടികയില്‍ 714 ഇന്ത്യക്കാര്‍

സെ​ബി മാ​ത്യു

ന്യൂ​ഡ​ൽ​ഹി: നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക​ദി​ന​മാ​യ ന​വം​ബ​ർ എ​ട്ട് ക​ള്ള​പ്പ​ണവി​രു​ദ്ധ ദി​ന​മാ​യി ആ​ച​രി​ക്കാ​ൻ ഒ​രു​ങ്ങി​യി​രി​ക്കു​ന്ന കേ​ന്ദ്രസ​ർ​ക്കാ​രി​നെ വെ​ട്ടി​ലാ​ക്കി കേ​ന്ദ്ര​മ​ന്ത്രി​യും പ്ര​മു​ഖ​രു​മു​ൾ​പ്പെടെ രാ​ജ്യ​ത്തെ ക​ള്ള​പ്പ​ണ​ക്കാ​രു​ടെ പ​ട്ടി​ക​യു​മാ​യി പാ​ര​ഡൈ​സ് പേ​പ്പേ​ഴ്സ്. കേ​ന്ദ്ര​മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെടെ പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ട്ട പ​ട്ടി​ക​യി​ൽ 714 ഇ​ന്ത്യ​ക്കാ​രു​ണ്ട്. പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ചു വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തും. ബി​ജെ​പി, കോ​ണ്‍ഗ്ര​സ് ക​ക്ഷി​ക​ളു​ടെ നേ​താ​ക്ക​ൾ മു​ത​ൽ കേ​ര​ള രാഷ്‌ട്രീ​യ​ത്തി​ലെ വി​വാ​ദ ക​ന്പ​നി ലാ​വ്‌​ലി​ൻ വ​രെ പ​ട്ടി​ക​യി​ലു​ണ്ട്.

അ​ന്താ​രാ​ഷ്‌ട്ര ത​ല​ത്തി​ൽ അ​ന്വേ​ഷ​ണാ​ത്മ​ക പ​ത്ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍സോ​ർ​ഷ്യം ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ജേ​ർ​ണ​ലി​സ്റ്റ് (ഐ​സി​ഐ​ജെ) കൂ​ട്ടാ​യ്മ​യാ​ണു പാ​ര​ഡൈ​സ് പേ​പ്പേഴ്സ് എ​ന്ന പേ​രി​ൽ ക​ള്ള​പ്പ​ണ​ക്കാ​രു​ടെ പു​തി​യ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. കേ​ന്ദ്ര വ്യോ​മ​യാ​ന സ​ഹ​മ​ന്ത്രി ജ​യ​ന്ത് സി​ൻ​ഹ, കോ​ണ്‍ഗ്ര​സ് നേ​താ​വ് വ​യ​ലാ​ർ ര​വി​യു​ടെ മ​ക​ൻ ര​വി കൃ​ഷ്ണ, വി​ജ​യ് മ​ല്യ, ന​ട​ൻ അ​മി​താ​ഭ് ബ​ച്ച​ൻ, സ​ഞ്ജ​യ് ദ​ത്തി​ന്‍റെ ഭാ​ര്യ മാ​ന്യ​ത ദ​ത്ത് തു​ട​ങ്ങി​യ​വ​രു​ൾ​പ്പെ​ടെ​യു​ള്ള 714 ഇ​ന്ത്യ​ക്കാ​രു​ടെ പേ​രു​ക​ളാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

സ​ണ്‍ ടി​വി, എ​സാ​ർ ലൂ​പ്, എ​സ്എ​ൻ​സി ലാ​വ്‌​ലി​ൻ, കാ​ർ​ത്തി ചി​ദം​ബ​രം പ്ര​തി​യാ​യ രാ​ജ​സ്ഥാ​നി​ലെ ആം​ബു​ല​ൻ​സ് കേ​സി​ലെ സി​ക്വി​സ്റ്റ ഹെ​ൽ​ത്ത് കെ​യ​ർ, അ​പ്പോ​ളോ ട​യേ​ഴ്സ്, ജി​ൻ​ഡാ​ൽ സ്റ്റീ​ൽ​സ്, ഹാ​വെ​ൽ​സ്, ഹി​ന്ദു​ജ, എ​മ്മാ​ർ എം​ജി​എ​ഫ്, വീ​ഡി​യോ​കോ​ണ്‍, ഡി​എ​സ് ക​ണ്‍സ്ട്ര​ക‌്ഷ​ൻ, ഹി​രാ​ന​ന്ദ​നി ഗ്രൂ​പ്പ്, വി​ജ​യ് മ​ല്യ​യു​ടെ യു​ണൈ​റ്റ​ഡ് സ്പി​രി​റ്റ്സ്, ജി​എം​ആ​ർ ഗ്രൂ​പ്പ് തു​ട​ങ്ങി​യ കോ​ർ​പ​റേ​റ്റു​ക​ളു​ടെ പേ​രു​ക​ൾ ഐ​സി​ഐജെ പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ലു​ണ്ട്. നേ​ര​ത്തേ, ക​ള്ള​പ്പ​ണ നി​ക്ഷേ​പ​ക​രെക്കുറി​ച്ചു​ള്ള പ​ാന​മ പേ​പ്പ​ർ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​തും ഇ​തേ ഏ​ജ​ൻ​സി ത​ന്നെ​യാ​യി​രു​ന്നു.

പാ​ര​ഡൈ​സ് പേ​പ്പേ​ഴ്സി​ൽ ഉ​ൾ​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​രെ​ക്കു​റി​ച്ച് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട് ടാ​ക്സ​സ്, ഇ​ൻ​കം ടാ​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ഫി​നാ​ൻ​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ന്‍റ്സ് യൂ​ണി​റ്റ്, റി​സ​ർ​വ് ബാ​ങ്ക് തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തും. ആ​ദ്യ​മാ​യി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ സ​മ​ർ​പ്പി​ച്ച ആ​ദാ​യനി​കു​തി റി​ട്ടേ​ണ്‍ ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ക്കും.

പാ​ര​ഡൈ​സ് പേ​പ്പേ​ഴ്സ്

നി​കു​തി സ്വ​ർ​ഗം എ​ന്ന​റി​യ​പ്പെ​ടു​ന്ന 19 ര​ഹ​സ്യനി​യ​മ അ​ധി​കാ​രപ​രി​ധി​ക​ളി​ലാ​യി സൂ​ക്ഷി​ക്കു​ന്ന കോ​ർ​പ​റേ​റ്റ് ര​ജി​സ്ട്രി വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെടെ 13.4 ദ​ശ​ല​ക്ഷം കോ​ർ​പ​റേ​റ്റ് രേ​ഖ​ക​ളു​ടെ ശേ​ഖ​ര​മാ​ണ് പാ​ര​ഡൈ​സ് പേ​പ്പേ​ഴ്സ്. ബ​ർ​മു​ഡ​യി​ലെ നി​യ​മ​സ്ഥാ​പ​ന​മാ​യ ആ​പ്പി​ൾ​ബൈ, സി​ങ്ക​പ്പൂർ ആ​സ്ഥാ​ന​മാ​യ ഏ​ഷ്യ സി​റ്റി ട്ര​സ്റ്റ് എ​ന്നി​വ​രു​ടെ വി​വ​ര​ങ്ങ​ളും ഇ​തി​ലു​ണ്ട്. ഈ ​രേ​ഖ​ക​ളു​ടെ സൂ​ക്ഷ്മ വി​ശ​ദാം​ശ​ങ്ങ​ൾ ചോ​രു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

നി​കു​തി വെ​ട്ടി​ച്ച് വി​ദേ​ശ​ത്ത് കോ​ടി​ക​ളു​ടെ നി​ക്ഷേ​പം ന​ട​ത്തി​യ വ​ന്പ​ന്മാ​രി​ൽ ബ്രി​ട്ടനിലെ എലിസബത്ത് രാ​ജ്ഞി​യു​ടെ പേ​രു​മുണ്ട്. എ​ന്നാ​ൽ, രാ​ജ്ഞി​യു​ടെ നി​ക്ഷേ​പ​ത്തി​ൽ നി​കു​തി​വെ​ട്ടി​പ്പു ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് രേ​ഖ വ്യ​ക്ത​മാ​യി പ​റ​യു​ന്നി​ല്ല.

ജ​ർ​മ​ൻ പ​ത്ര​മാ​യ സു​ദോ​ത്ഷെ സെ​യ്തു​ഗും അ​ന്വേ​ഷ​ണാ​ത്മ​ക പ​ത്ര​പ്ര​വ​ർ​ത്ത​ക​രു​ടെ രാ​ജ്യാ​ന്ത​ര സം​ഘ​ട​ന​യാ​യ ഐ​സി​ജെ​യും 96 ക​ന്പ​നി​ക​ളു​മാ​യി ചേ​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ലോ​ക​നേ​താ​ക്ക​ളു​ടെ​യും പ്ര​മു​ഖ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കോ​ടി​ക​ളു​ടെ വി​ദേ​ശ​നി​ക്ഷേ​പ​ത്തി​ന്‍റെ നി​കു​തി​വെ​ട്ടി​പ്പു വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ഇ​ന്ത്യ​യി​ൽനി​ന്ന് ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് ദി​ന​പ​ത്ര​വും അ​ന്വേ​ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ബ​ർ​മു​ഡ നി​യ​മ​സ്ഥാ​പ​ന​മാ​യ ആ​പ്പി​ൾ​ബൈ​യി​ൽനി​ന്നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് കൂ​ടു​ത​ലും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്കി​യ​ത്. 119 വ​ർ​ഷ​ത്തെ പാ​ര​ന്പ​ര്യ​മു​ള്ള ക​ന്പ​നി രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ അ​ഭി​ഭാ​ഷ​ക​ർ, അ​ക്കൗ​ണ്ട​ന്‍റു​മാ​ർ, ബാ​ങ്കു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നും ഉ​ൾ​പ്പെ​ടെ പ​ല പ്ര​മു​ഖ ലോ​ക നേ​താ​ക്ക​ളു​ടെ​യും രാ​ജ​കു​ടും​ബ​ങ്ങ​ളു​ടെ​യും ര​ഹ​സ്യ നി​ക്ഷേ​പ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പാ​ര​ഡൈ​സ് പേ​പ്പേ​ഴ്സി​ലു​ണ്ട്.

Related posts