സ്ഥിരമായി വഴിയരികിൽ പാ​ര്‍​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് പൊ​ക്കും; വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ റോ​ഡു​ക​ളി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തും രാ​വും പ​ക​ലും സ്ഥി​ര​മാ​യി പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തു​മാ​യ വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ സി​റ്റി പോ​ലീ​സ് ന​ട​പ​ടി തു​ട​ങ്ങി.ഇ​ത്ത​ര​ത്തി​ല്‍ 250 ഓ​ളം വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ സ്ഥി​ര​മാ​യി കി​ട​ക്കു​ന്ന​താ​യി ട്രാ​ഫി​ക് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ന​ധി​കൃ​ത​മാ​യി ഉ​പേ​ക്ഷി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി. ​പ്ര​കാ​ശ് മു​ന്ന​റി​യി​പ്പു ന​ല്‍​കി.

വീ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്യാ​തെ റോ​ഡി​ൽ ദി​വ​സ​ങ്ങ​ളോ​ളം പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന ഉ​ട​മ​ക​ളെ ക​ണ്ടെ​ത്തി പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കും തു​ട​ർ​ന്നും പാ​ർ​ക്ക് ചെ​യ്താ​ല്‍ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തോ​ടൊ​പ്പം നി​യ​മ​ന​ട​പ​ടി​ക​ളും വാ​ഹ​ന ഉ​ട​മ​യ്ക്ക് നേ​രി​ടേ​ണ്ടി​വ​രും.അ​തി​നു​ശേ​ഷം വാ​ഹ​ന​ങ്ങ​ള്‍ പൊ​ക്കി മാ​റ്റി പൂ​ന്തു​റ മി​ല്‍​ക്ക് കോ​ള​നി​യി​ലെ പോ​ലീ​സ് യാ​ര്‍​ഡി​ല്‍ ത​ള്ളു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു

കാ​റു​ക​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ലാ​യി റോ​ഡി​ല്‍ ഉ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. പ​രു​ത്തി​ക്കു​ഴി – ഈ​ഞ്ച​ക്ക​ല്‍ ചാ​ക്ക റോ​ഡി​ലും ക​ര​മ​ന ബ​ണ്ട് റോ​ഡി​ലും പ​ട്ടം – പ്ലാ​മൂ​ട്, സ്റ്റാ​ച്യു , ജ​ന​റ​ല്‍ ആ​ശു​പ​ത്രി ഭാ​ഗ​ത്താ​ണ് വാ​ഹ​ന​ങ്ങ​ൾ സ്ഥി​ര​മാ​യി രാ​വും പ​ക​ലും പാ​ര്‍​ക്ക് ചെ​യ്യു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ല്‍ പാ​ര്‍​ക്കിം​ഗ് സ്ഥ​ല​മു​ള്ള ചി​ല​ര്‍ പ​ഴ​യ വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ ത​ള്ളി​യി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

റോ​ഡി​ല്‍ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പൊ​ക്കി മാ​റ്റി​യാ​ല്‍ ന​ഗ​ര​ത്തി​ല്‍ പാ​ര്‍​ക്കിം​ഗി​നു കൂ​ടു​ത​ല്‍ സ്ഥ​ലം കി​ട്ടും . ഇ​തി​ലൂ​ടെ ട്രാ​ഫി​ക് ബ്ലോ​ക്ക് കു​റ​യ്ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു

ന​ഗ​ര​ത്തി​ല്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് സി​റ്റി പോ​ലീ​സ് ഈ ​മാ​സം തു​ട​ങ്ങി​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് റോ​ഡി​ല്‍ ഉ​പേ​ക്ഷി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​ന്ന​ത് . ഇ​തോ​ടൊ​പ്പം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സ​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്യു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു

Related posts