അപകടഭീഷണിയായി റോഡരികിലെ കുഴി; രാ​ത്രി കാ​ല​ങ്ങ​ളി​ൽ കാ​ൽ ന​ടക്കാരും ബൈക്കുകാരും കു​ഴി​യി​ൽ വീ​ഴു​ന്ന​ത് പതിവാകുന്നതായി പരാതി


ചി​ങ്ങ​വ​നം: ടാ​റിം​ഗ് ക​ഴി​ഞ്ഞു മാ​സ​ങ്ങ​ളാ​യി​ട്ടും റോ​ഡ​രി​കി​ലെ അ​പ​ക​ട​ക​ര​മാ​യ കു​ഴി നി​ക​ത്താ​തെ ക​രാ​റു​കാ​ര​ൻ.
ര​ണ്ട​ര കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന പ​രു​ത്തും​പാ​റ പ​ന​ച്ചി​ക്കാ​ട് ക്ഷേ​ത്രം റോ​ഡി​ലാ​ണു കാ​ൽ ന​ട​യാ​ത്ര​ക്കാ​രെ വ​രെ വീ​ഴ്ത്താ​ൻ പാ​ക​ത്തി​ൽ കു​ഴി.

ആ​ധു​നീ​ക രീ​തി​യി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡ് പ​ഴ​യ നി​ര​പ്പി​ൽ​നി​ന്ന് ഒ​ര​ടി​യോ​ളം പൊ​ക്കി​യി​രു​ന്നു. ടാ​റിം​ഗി​നു​ശേ​ഷം ഇ​പ്പോ​ൾ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ പ​ല​യി​ട​ത്തും ഒ​ര​ടി​യോ​ളം താ​ഴ്ന്നു കി​ട​ക്കു​ക​യാ​ണ്.

ഇ​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ സൈ​ഡ് കൊ​ടു​ക്കു​ന്പോ​ഴും ഓ​വ​ർ ടേ​ക്ക് ചെ​യ്യു​ന്പോ​ഴും കു​ഴി​യി​ൽ വീ​ഴു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​കു​ക​യാ​ണ്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ എ​തി​രെ വ​രു​ന്പോ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കാ​ണു ഏ​റെ ബു​ദ്ധി​മു​ട്ട്.

രാ​ത്രി കാ​ല​ങ്ങ​ളി​ൽ കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ കാ​ലു​തെ​റ്റി കു​ഴി​യി​ൽ വീ​ഴു​ന്ന​തും പ​തി​വാ​ണ്. ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ​ശേ​ഷം ഇ​രു​വ​ശ​വും മ​ണ്ണി​ട്ട് പൊ​ക്കി കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ക​യാ​ണു പ​തി​വ്.

ഈ ​റോ​ഡി​ൽ ടാ​റിം​ഗ് ക​ഴി​ഞ്ഞു മാ​സ​ങ്ങ​ളാ​യി​ട്ടും ക​രാ​റു​കാ​ര​ൻ തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

Related posts

Leave a Comment