മലയാള സിനിമയിലെ ‘രണ്ടര’ നടന്മാര്‍ എന്നോട് അങ്ങനെ ചെയ്തിട്ടുണ്ട് ! തുറന്നു പറച്ചിലുമായി പാര്‍വതി തിരുവോത്ത്…

ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ മുന്‍നിര താരമായി മാറിയ നടിയാണ് പാര്‍വതി തിരുവോത്ത്.

മികച്ച നടി എന്നതിലുപരി തന്റെ നിലപാടുകള്‍ ആര്‍ക്കു മുന്നിലും ശക്തമായി പാലിക്കുന്ന വ്യക്തി കൂടിയാണ് പാര്‍വതി.

അതിനാല്‍ തന്നെ മലയാള സിനിമയിലെ ശക്തമായ സ്ത്രീശബ്ദവുമാണ് പാര്‍വതി.

തന്റെതായ അഭിപ്രായങ്ങള്‍ സധൈര്യം ആരെയും പേടിക്കാതെ തുറന്നുപറയാന്‍ താരം ചങ്കൂറ്റം കാണിച്ചിട്ടുണ്ട് അതു കൊണ്ടുതന്നെ അമ്മ എന്ന സിനിമ താരം സംഘടനയില്‍ നിന്നും രാജി വെച്ച് പുറത്തു പോവുകയും ചെയ്തു.

ഉയരേ, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം വളരെയധികം പ്രശംസനീയമായിരുന്നു.

താരത്തിന്റെ ഒരു പഴയ അഭിമുഖമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. നായകന്മാര്‍ നായികമാരെ ഫ്ളര്‍ട്ട് ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് വളരെ വ്യക്തമായ മറുപടിയാണ് താരം നല്‍കുന്നത്.

ഉണ്ട് എന്നായിരുന്നു താരത്തിന്റെ മറുപടി. ഇതു കേട്ടപ്പോള്‍ അഭിമുഖം ചെയ്യുന്ന ആള്‍ താങ്കള്‍ക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടോ എത്രപേര്‍ അങ്ങനെ ചെയ്തു എന്ന് നടിയോടു ചോദിക്കുകയായിരുന്നു.

‘രണ്ടര’ എന്നായിരുന്നു ഈ ചോദ്യത്തിന് താരത്തിന്റെ ഉത്തരം. ന്താണ് രണ്ടര എന്ന അവതാരകന്റെ ചോദ്യത്തിന് രണ്ടു പേര്‍ എന്നെ ഫ്ളര്‍ട്ട് ചെയ്തു മൂന്നാമത്തെ ആള്‍ ഫ്ളര്‍ട്ട് ചെയ്യുമെന്നായപ്പോള്‍ ഞാന്‍ പകുതിയില്‍ നിര്‍ത്തി.

അങ്ങിനെയാണ് രണ്ടര ആയത് എന്നാണ് താരം പറഞ്ഞത്. വളരെ രസകരമായാണ് അഭിമുഖത്തിലെ ഓരോ ചോദ്യത്തിനും താരം മറുപടി പറഞ്ഞിരുന്നത്.

അതേ സമയം നേരത്തെ ചലച്ചിത്ര സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ അധികാരം ചിലരില്‍ മാത്രം കേന്ദ്രീകരിച്ചാണെന്ന് പാര്‍വതി പറഞ്ഞിരുന്നു.

സംഘടനയുടെ ജനറല്‍ സെക്രട്ടറി ആക്രമിക്കപ്പെട്ട നടിക്കെതിരേയും ഡബ്ല്യു.സി.സിക്കെതിരെയും പരാമര്‍ശങ്ങള്‍ നടത്തിയത് നേതൃത്വത്തിന്റെ നിരുപാധിക പിന്തുണയുളളതുകൊണ്ടാണെന്നും പാര്‍വ്വതി വ്യക്തമാക്കി.

ഇപ്പോള്‍’മറുവശത്ത് ഒന്നും കേള്‍ക്കാത്ത നിശ്ശബ്ദതയാണ്. മൂര്‍ത്തീ വിഗ്രഹങ്ങള്‍ എല്ലാം ഓക്കെയാണെന്ന പ്രതീതി സൃഷ്ടിക്കുകയാണ്.

ചോദ്യങ്ങള്‍ ചോദിക്കേണ്ടത് അവരോടാണ്. വിഗ്രഹങ്ങളുടെനിശ്ശബ്ദത ഇനിയും അനുവദിച്ചുകൊടുക്കരുത്.

മലയാള സിനിമാ ലോകം ആരുടേയും തറവാട് സ്വത്തല്ലെന്നും സര്‍ഗാത്മകമായി നേരിടാന്‍ തങ്ങള്‍ക്ക് വളരെയധികം കെല്‍പ്പുണ്ടെന്നും പാര്‍വതി പറഞ്ഞിരുന്നു.

Related posts

Leave a Comment