അ​ടി​യൊ​ഴു​ക്കു​ക​ൾ ത​ട​യാ​ൻ പ​യ്യ​ന്നൂ​ർ സി​പി​എ​മ്മി​ൽ ഇ​നി ശു​ദ്ധി​ക​ല​ശം

ക​ണ്ണൂ​ര്‍: സി​പി​എ​മ്മി​ന് കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യ​മു​ണ്ടാ​യ പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ശു​ദ്ധീ​ക​ര​ണ​ത്തി​നു സാ​ധ്യ​ത. 49,780 വോ​ട്ടി​ന്‍റെ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ഭൂ​രി​പ​ക്ഷ​ത്തെ ത​ക​ര്‍​ത്തെ​റി​ഞ്ഞ് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ 7,487 വോ​ട്ടു​ക​ള്‍​ക്ക് വി​ജ​യി​ച്ച​തി​നു പി​ന്നി​ല്‍ സി​പി​എ​മ്മി​ലെ അ​ടി​യൊ​ഴു​ക്കു​ക​ളാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​ത്.

ക​രി​വെ​ള്ളൂ​ര്‍ -പെ​ര​ളം, കാ​ങ്കോ​ല്‍-​ആ​ല​പ്പ​ട​മ്പ്, പെ​രി​ങ്ങോം-​വ​യ​ക്ക​ര, പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ, രാ​മ​ന്ത​ളി, എ​ര​മം-​കു​റ്റൂ​ര്‍, ചെ​റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു ശ​ക്ത​മാ​യ വോ​ട്ടു​ചോ​ര്‍​ച്ച​യു​ണ്ടാ​യ​താ​യാ​ണ് ക​ണ്ടെ​ത്ത​ല്‍. ടി.​ഐ. മ​ധു​സൂ​ദ​ന​ന് 69,153 വോ​ട്ടു​ക​ള്‍ ല​ഭി​ച്ച​പ്പോ​ള്‍ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ 76,640 വോ​ട്ടു​ക​ള്‍ നേ​ടി.

അന്പതോ​ളം വ്യാ​ജ ഐ​ഡി​ക​ളു​ണ്ടാ​ക്കി കു​ഞ്ഞി​കൃ​ഷ്ണ​നു​വേ​ണ്ടി സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ പ്ര​ചാ​ര​ണം ന​ട​ത്തി​യ​താ​യും സി​പി​എ​മ്മി​ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടു​ണ്ട്. സി​പി​എം പ​യ്യ​ന്നൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി​യി​ലെ അ​ഞ്ചു​പേ​ര്‍ കു​ഞ്ഞി​കൃ​ഷ്ണ​നു​വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ച​താ​യു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന. കു​ഞ്ഞി​കൃ​ഷ്ണ​ന് അ​പ​ര​ന്മാ​രെ​പോ​ലും നി​ര്‍​ത്താ​തി​രു​ന്ന​ത് ഇ​വ​രു​ടെ ഇ​ട​പെ​ട​ലി​ലാ​ണെ​ന്നും പ​റ​യു​ന്നു.

പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടു​കൾ മ​റി​ക​ട​ന്ന് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വോ​ട്ട​ര്‍​മാ​രു​ടെ അ​തൃ​പ്തി ക്ഷ​ണി​ച്ചു​വ​രു​ത്തു​ക​യും വെ​ല്ലു​വി​ളി​യു​യ​ര്‍​ത്തു​ക​യും ചെ​യ്ത നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ പ​യ്യ​ന്നൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ടി.​ഐ.​മ​ധു​സൂ​ദ​ന​ന്‍റെ സ്വ​ന്തം ബൂ​ത്താ​യ നൂ​റ്റി​യാ​റി​ല്‍ എ​ല്‍​ഡി​എ​ഫ് പി​ന്നി​ലാ​യ​തി​ന്‍റെ കാ​ര​ണ​ങ്ങ​ളും പാ​ര്‍​ട്ടി പ​രി​ശോ​ധി​ക്കും.

പാ​ര്‍​ട്ടി ത​ള്ളി​ക്ക​ള​ഞ്ഞ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് കോ​ട​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​പ്പോ​ള്‍ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി യാ​ത്ര​യ​യ​പ്പ് ന​ല്‍​കി​യ​തും ഇ​തേ പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ല​ഭി​ച്ച​പ്പോ​ള്‍ പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ഹ്ലാ​ദി​ച്ച​തും പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന് ക്ഷീ​ണ​മു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​വ​ര്‍​ക്കെ​തി​രേ​യും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന​റി​യു​ന്നു.

അ​തേ​സ​മ​യം പ​രാ​ജ​യ​ത്തി​ന്‍റെ കു​റ്റം അ​ണി​ക​ളി​ലേ​ക്ക് ചാ​രാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നാ​ണ് അ​ണി​ക​ളു​ടെ അ​ട​ക്കം പ​റ​ച്ചി​ല്‍. ആ​രോ​പ​ണ വി​ധേ​യ​നാ​യ ആ​ളെ മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്ന ബ്രാ​ഞ്ചു​ത​ലം മു​ത​ലു​ള്ള ച​ര്‍​ച്ച​ക​ളെ അ​വ​ഗ​ണി​ച്ച് ജി​ല്ലാ നേ​തൃ​ത്വം തീ​രു​മാ​നം അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ജ​ന​ഹി​തം മാ​നി​ക്കാ​തെ​യു​ള്ള നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​മാ​ണ് പ​യ്യ​ന്നൂ​രി​ലെ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്നും ഇ​തി​നു​ത്ത​ര​വാ​ദി​ക​ള്‍ പാ​ര്‍​ട്ടി നേ​തൃ​ത്വ​മാ​ണെ​ന്നും അ​ണി​ക​ള്‍ പ​റ​യു​ന്നു. വ​രും നാ​ളു​ക​ള്‍ പ​യ്യ​ന്നൂ​ര്‍ സി​പി​എ​മ്മി​ല്‍ വെ​ട്ടി​നി​ര​ത്ത​ലു​ക​ളു​ടെ കാ​ല​മാ​യി​രി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Related posts

Leave a Comment