ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേസിലെ കൂ​ട്ടു​പ്ര​തി​യെ പി​ടി​കൂ​ടി​യി​ല്ലെ​ന്ന് പ​രാ​തി

മാ​ന്നാ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ കൂ​ട്ടു​പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തി​ല്ലെ​ന്ന് പ​രാ​തി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച മു​ന്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് വ​ന്ന ചെ​ന്നി​ത്ത​ല സ്വദേശി കു​ഞ്ഞു​മോ​നെ(​സാ​മു​വ​ൽ-71)​പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ ഇ​യോ​ളോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന കൂ​ട്ടു​പ്ര​തി കോ​ഴി​ക്കോ​ടു​കാ​ര​നാ​യ രാ​ജു എ​ന്നു വി​ളി​ക്കു​ന്ന ഡേ​വി​ഡി​നെ ഇ​നി​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി. കൂ​ട്ടു​പ്ര​തി​യേ​യും അ​റ​സ്റ്റ് ചെ​യ്ത് നി​യ​മ​ത്തി​ന്‍റെ മു​ന്പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ മു​ഖ്യ​മ​ന്ത്രി, ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗോ​സ്ഥ​ർ, വ​നി​താ ക​മ്മീ​ഷ​ൻ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി.

Related posts