ന​വ​വ​ധു​വി​നെ ക​യ​റി​പ്പി​ടി​ച്ച പു​ല്ലു​വെ​ട്ടു​കാ​ര​ൻ അ​റ​സ്റ്റി​ൽ; പ്രതി ബിജു സമാനകേസിൽ മുൻപും പ്രതിയെന്ന്പോലീസ്

കോ​ട്ട​യം: ന​വ​വ​ധു​വി​നെ ക​യ​റി​പ്പി​ടി​ച്ച പു​ല്ലു​വെ​ട്ടു​കാ​ര​ൻ അ​റ​സ്റ്റി​ലാ​യി. ക​റു​ക​ച്ചാ​ലി​ലാ​ണ് സം​ഭ​വം.മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് പു​ല്ലു​വെ​ട്ടു​ന്ന വെ​ള്ളാ​വൂ​ർ സ്വ​ദേ​ശി ബി​ജു തോ​മ​സ് (46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ക​റു​ക​ച്ചാ​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​രു ന​വ​വ​ധു​വി​നെ ക​യ​റി​പ്പി​ടി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

ദി​വ​സ​വും പു​ല്ലു​വെ​ട്ടു ക​ഴി​യു​ന്പോ​ൾ മെ​ഷീ​ൻ സൂ​ക്ഷി​ക്കു​ന്ന​ത് ന​വ​വ​ധു​വി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് ഇ​യാ​ൾ പ​ത്തൊ​ൻ​പ​ത് വ​യ​സു​ള്ള ന​വ​വ​ധു​വി​നെ ക​യ​റി​പ്പി​ടി​ച്ച​ത്.

മ​ണി​മ​ല​യി​ലും സ​മാ​ന​മാ​യ കേ​സി​ൽ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് ക​റു​ക​ച്ചാ​ൽ പോ​ലീ​സ് പ​റ​ഞ്ഞു. പു​ല്ലു​വെ​ട്ടാ​ൻ ചെ​ല്ലു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സ്ത്രീ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി​യു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts